x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ക്കാ​ക്ക​ര​യി​ൽ സി​പി​ഐ ത​നി​ച്ച്


Published: November 14, 2025 04:22 AM IST | Updated: November 14, 2025 04:22 AM IST

കാ​ക്ക​നാ​ട്: സീ​റ്റു വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ സി​പി​ഐ ഒ​റ്റ​യ്ക്കു മ​ൽ​സ​രി​ക്കും. ത​ങ്ങ​ളു​ടെ സി​റ്റിം​ഗ് സീ​റ്റു​ക​ൾ പോ​ലും വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റ​ല്ലെ​ന്ന നി​ല​പാ​ടെ​ടു​ത്ത സി​പി​എ​മ്മു​മാ​യി ചേ​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ ഒ​രു​ക്ക​മ​ല്ലെ​ന്നാ​ണ് സി​പി​ഐ നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്.

ന​ഗ​ര​സ​ഭ​യി​ലേ​ക്ക് ക​ഴി​ഞ്ഞ ത​വ​ണ സി​പി​ഐ സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ച വാ​ർ​ഡു​ക​ൾ ഇ​ത്ത​വ​ണ ന​ൽ​കി​ല്ലെ​ന്ന സി​പി​എം നി​ല​പാ​ട് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സി​പി​ഐ തൃ​ക്കാ​ക്ക​ര മ​ണ്ഡ​ലം നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ത​വ​ണ ആ​റ് സീ​റ്റു​ക​ളി​ൽ മ​ൽ​സ​രി​ച്ച സി​പി​ഐ ര​ണ്ടു സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ചി​രു​ന്നു. സ്നേ​ഹ​നി​ല​യം, അ​ത്താ​ണി ഹെ​ൽ​ത്ത് സെ​ന്‍റ​ർ വാ​ർ​ഡു​ക​ളി​ൽ നി​ന്നാ​ണ് സി​പി​ഐ സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ച​ത്. ഇ​തേ സീ​റ്റു​ക​ൾ ഇ​ത്ത​വ​ണ വി​ട്ടു​ത​രി​ല്ലെ​ന്നാ​ണ് സി​പി​എം നേ​തൃ​ത്വം സീ​റ്റു വി​ഭ​ജ​ന ച​ർ​ച്ച​ക​ളി​ൽ ആ​വ​ർ​ത്തി​ച്ച​ത്.

ഇ​ട​തു​മു​ന്ന​ണി​യി​ലെ പ്ര​മു​ഖ ഘ​ട​ക​ക​ക്ഷി​യാ​യ സി​പി​ഐ​ക്ക് സീ​റ്റു നി​ഷേ​ധി​ക്ക​പ്പെ​ട്ടാ​ൽ ത​നി​ച്ചു മ​ൽ​സ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന് സി​പി​ഐ തൃ​ക്കാ​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി ക​ത്തു ന​ൽ​കി​യി​രു​ന്നു. ഈ ​ക​ത്ത് ജി​ല്ലാ നേ​തൃ​ത്വം സം​സ്ഥാ​ന ക​മ്മി​റ്റി​ക്കു വി​ട്ടി​രു​ന്നു. സി​പി​ഐ ത​നി​ച്ചു മ​ൽ​സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ തൃ​ക്കാ​ക്ക​ര​യി​ൽ ഇ​ട​തു മു​ന്ന​ണി​യി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ൾ മ​റ​നീ​ക്കി പു​റ​ത്തു​വ​രി​ക​യാ​ണ്.

Tags : CPI Local News Ernakulam Nattuvishesham

Recent News

Up