x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​മാ​അ​ത്തെ ഇ​സ്‌ലാമി​യു​ടെ തോ​ളി​ൽ കൈ​യി​ട്ട് ന​ട​ന്ന സി​പി​എം യു​ഡി​എ​ഫി​നെ വി​മ​ർ​ശി​ക്കു​ന്നു: വി.​ഡി. സ​തീ​ശ​ൻ


Published: December 7, 2025 05:07 AM IST | Updated: December 7, 2025 05:07 AM IST

മ​ല​പ്പു​റം: നാ​ലു പ​തി​റ്റാ​ണ്ടി​ല​ധി​കം ജ​മാ​അ​ത്തെ ഇ​സ്‌ലാമി​യു​ടെ തോ​ളി​ൽ കൈ​യി​ട്ട് ന​ട​ന്ന സി​പി​എം ആ​ണ് യു​ഡി​എ​ഫി​നെ വി​മ​ർ​ശി​ക്കു​ന്ന​തെ​ന്നും സി​പി​എ​മ്മി​നൊ​പ്പം ചേ​ർ​ന്നാ​ൽ മ​തേ​ത​ര പാ​ർ​ട്ടി, കോ​ണ്‍​ഗ്ര​സി​നെ പി​ന്തു​ണ​ച്ചാ​ൽ വ​ർ​ഗീ​യ പാ​ർ​ട്ടി​യെ​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. മ​ല​പ്പു​റം പ്ര​സ് ക്ല​ബി​ൽ മീ​റ്റ് ദ ​ലീ​ഡ​ർ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​ഡി​എ​ഫ് ജ​മാ​അ​ത്തെ ഇ​സ്‌ലാമി​യു​മാ​യി കൂ​ട്ടു​കൂ​ടി​യെ​ന്നും സി​പി​എ​മ്മി​ന് ഒ​രു കാ​ല​ത്തും അ​വ​രു​മാ​യി ബ​ന്ധം ഇ​ല്ലാ​യി​രു​ന്നെ​ന്നു​മാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. 1977 മു​ത​ലാ​ണ് ജ​മാ അ​ത്തെ ഇ​സ്‌ലാമി ഒ​രു രാ​ഷ്ട്രീ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​ത്. അ​ന്ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​രു​ടെ പി​ന്തു​ണ സി​പി​എ​മ്മി​നാ​യി​രു​ന്നു. പി​ന്നീ​ട് 2019 വ​രെ ന​ട​ന്ന എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും 42 വ​ർ​ഷ​വും അ​വ​ർ സി​പി​എ​മ്മി​ന് ഒ​പ്പ​മാ​യി​രു​ന്നു. എ​ന്നി​ട്ടാ​ണ് ഞ​ങ്ങ​ൾ​ക്ക് ഒ​രു കാ​ല​ത്തും ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്.

1996 ഏ​പ്രി​ൽ 22ന് ​പാ​ർ​ട്ടി പ​ത്ര​ത്തി​ൽ എ​ഡി​റ്റോ​റി​യ​ലി​ൽ ജ​മാ അ​ത്തെ ഇ​സ്‌ലാമി​യു​ടെ പി​ന്തു​ണ ശ്ര​ദ്ധേ​യ​മാ​യ പി​ന്തു​ണ​യെ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്ന​ത്തെ പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ ജ​മാ അ​ത്തെ ഇ​സ്ലാ​മി അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ജ​മാ അ​ത്തെ ഇ​സ്‌ലാ​മി​യു​മാ​യി പ​ല കാ​ര്യ​ങ്ങ​ളി​ലും സി​പി​എ​മ്മി​ന് യോ​ജി​പ്പാ​ണെ​ന്ന് തോ​മ​സ് ഐ​സ​ക്കും പ​റ​ഞ്ഞി​ട്ടു​ണ്ട്-​വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

ആ​രോ​പ​ണ വി​ധേ​യ​നെ പാ​ർ​ട്ടി പു​റ​ത്താ​ക്കി. അ​ത്ത​ര​മൊ​രു നി​ല​പാ​ട് രാ​ജ്യ​ത്ത് ഏ​തെ​ങ്കി​ലും പാ​ർ​ട്ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടോ? അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സ് നി​ൽ​ക്കു​ന്ന​ത്. ലൈം​ഗി​ക ആ​രോ​പ​ണം നേ​രി​ടു​ന്ന എ​ത്ര​യോ മ​ന്ത്രി​മാ​ർ പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ന്ത്രി​സ​ഭ​യി​ലു​ണ്ട്. അ​വ​രെ​യെ​ല്ലാം ചേ​ർ​ത്ത് പി​ടി​ച്ച പി​ണ​റാ​യി വി​ജ​യ​നാ​ണ് കോ​ണ്‍​ഗ്ര​സി​നെ വി​മ​ർ​ശി​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യും സ​ജീ​വ ച​ർ​ച്ച​യാ​ണ്. ശ​ബ​രി​മ​ല​യി​ലെ വാ​തി​ലും ക​ട്ടി​ള​പ്പാ​ളി​ക​ളും ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ളും മോ​ഷ്ടി​ച്ച കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഏ​റ്റ​വും വി​ശ്വ​സ്ത​രാ​യി​രു​ന്ന ര​ണ്ട് മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റു​മാ​രാ​ണ് ജ​യി​ലി​ൽ കി​ട​ക്കു​ന്ന​ത്. അ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ൻ പോ​ലും സി​പി​എം ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. അ​വ​ർ കൂ​ടു​ത​ൽ നേ​താ​ക്ക​ളു​ടെ പേ​രു​ക​ൾ വെ​ളി​പ്പെ​ടു​ത്തു​മോ​യെ​ന്നാ​ണ് സി​പി​എം ഭ​യ​ക്കു​ന്ന​ത്.

എ​സ്ഐ​ടി​ക്ക് മേ​ലും ശ​ക്ത​മാ​യ സ​മ്മ​ർ​ദ​മാ​ണ് ചെ​ലു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി എ​സ്ഐ​ടി ഫം​ഗ്ഷ​നിം​ഗ് അ​ല്ല. അ​ല്ലെ​ങ്കി​ൽ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചു. എ​സ്ഐ​ടി, ഹൈ​ക്കോ​ട​തി രൂ​പീ​ക​രി​ച്ച​താ​ണെ​ങ്കി​ലും സം​സ്ഥാ​ന പോ​ലീ​സി​ലു​ള്ള​വ​രാ​ണ് അ​തി​ലെ അം​ഗ​ങ്ങ​ൾ. അ​വ​ർ​ക്കു മേ​ൽ അ​നാ​വ​ശ്യ സ​മ്മ​ർ​ദം ചെ​ലു​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു വ​രെ അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല കൊ​ള്ള​യി​ൽ സി​പി​എം നേ​താ​ക്ക​ളു​ടെ ജ​യി​ലി​ലേ​ക്കു​ള്ള ഘോ​ഷ​യാ​ത്ര ആ​രം​ഭി​ച്ചി​ട്ടേ​യു​ള്ളൂ. ഇ​നി​യും പ്ര​ധാ​ന​പ്പെ​ട്ട സി​പി​എം നേ​താ​ക്ക​ൾ ജ​യി​ലി​ലാ​കു​മെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Malappuram

Recent News

Up