x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എം വ​ർ​ഗീ​യ​ത ആ​ളി​ക്ക​ത്തി​ക്കു​ന്നു: എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ


Published: February 20, 2026 06:24 AM IST | Updated: February 20, 2026 06:24 AM IST

പു​തു​യു​ഗ യാ​ത്ര​യു​ടെ മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ച്ച യുഡിഎ​ഫ് ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വൻ​ഷ​ൻ എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എംപി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു.

ചാ​ത്ത​ന്നൂ​ർ: കേ​ര​ള​ത്തി​ൽ വ​ർ​ഗീ​യ​ത ആ​ളി ക​ത്തി​ച്ച് ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ച് അ​ധി​കാ​രം പി​ടി​ക്കാ​നാ​ണ് സിപിഎം ​ശ്ര​മി​ക്കു​ന്ന​തെ​ന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം ​പി. 600 കോ​ടി​യു​ടെ ഇ ​എ​സ് ഐ ​മെ​ഡി​ക്ക​ൽ കോ​ള​ജ് കൊ​ല്ല​ത്തി​ന് ന​ഷ്ട​പ്പെ​ടു​ത്തി​യ പി​ണ​റാ​യി സ​ർ​ക്കാ​ർ തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ട് ആ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. മാ​ർ​ച്ച് ര​ണ്ടി​ന് ചാ​ത്ത​ന്നൂ​രി​ൽ എ​ത്തു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര​യു​ടെ മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ച്ച യു ​ഡി എ​ഫ് ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എംപി.

ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത​യെ​യും നൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യെ​യും യുഡിഎ​ഫ് ശ​ക്ത​മാ​യി എ​തി​ർ​ക്കും. വി​ശ്വാ​സിക​ള​ല്ലാ​ത്ത​വ​ർ ക്ഷേ​ത്ര​ങ്ങ​ളു​ടെ ഭ​ര​ണം ക​യ്യാ​ളു​മ്പോ​ൾ അ​വ​രു​ടെ ക​ണ്ണ് ക്ഷേ​ത്ര​ങ്ങ​ളു​ടെ സ്വ​ത്തി​ൽ മാ​ത്ര​മാ​ണെ​ന്നും അ​താ​ണ് ശ​ബ​രി​മ​ല​യി​ൽ ക​ണ്ട​തെ​ന്നും അ​ദ്ദേ​ഹം തു​ട​ർ​ന്ന് പ​റ​ഞ്ഞു. ത​ക​ർ​ന്ന കേ​ര​ള​ത്തി​ലെ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ കൈ ​പി​ടി​ച്ചു​യ​ർ​ത്താ​ൻ പു​തി​യ പ​ദ്ധ​തി​യു​മാ​യി​ട്ടാ​ണ് യു ​ഡി എ​ഫ് തെ​രഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​നൊ​രു​ങ്ങു​ന്ന​തെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

യുഡിഎ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പ​ര​വൂ​ർ സ​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മു​സ്ലീം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് യൂ​നു​സ്, യു ​ഡി എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ ജി.​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് , വി.​എ​ച്ച് .സ​ത്ജി​ത്ത്, നെ​ടും​ങ്ങോ​ലം ര​ഘു, എ​സ്.​ശ്രീ​ലാ​ൽ ,എ​ൻ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സു​ഭാ​ഷ് പു​ളി​ക്ക​ൽ ,ശാ​ലു.​വി.​ദാ​സ് , ല​താ മോ​ഹ​ൻ​ദാ​സ്, പ​ര​വൂ​ർ ര​മ​ണ​ൻ ,പ്ര​ദീ​ഷ് കു​മാ​ർ,എ. ​ഷു​ഹൈ​ബ്,ചാ​ത്ത​ന്നൂ​ർ മു​ര​ളി,ബി​ജു പാ​രി​പ​ള്ളി, സി​സി​ലി സ്റ്റീ​ഫ​ൻ,രാ​ജു ചാ​വ​ടി, ടി.എം ഇ​ക്ബാ​ൽ,ചാ​ത്ത​ന്നൂ​ർ റ​ഹിം,വ​രി​ഞ്ഞം സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

Tags : Local News Nattuvishesham Kollam

Recent News

Up