x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നഗ​ര​സ​ഭ​യെ ബി​ജെ​പി​ക്ക് അ​ടി​യ​റ​വയ്​ക്കാ​ൻ സി​പി​എം ശ്ര​മി​ക്കു​ന്നു: കെ. ​മു​ര​ളീ​ധ​ര​ൻ


Published: November 5, 2025 06:11 AM IST | Updated: November 5, 2025 06:11 AM IST

തിരുവനന്തപുരം ന​ഗ​ര​സ​ഭ​യി​ലെ ഇ​ട​തു ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ കെ. ​മു​ര​ളീ​ധ​ര​ൻ ന​യി​ക്കു​ന്ന ജ​ന​കീ​യ വി​ചാ​ര​ണാ യാ​ത്ര​യ്ക്ക് വെങ്ങാനൂരിൽ നൽകിയ സ്വീകരണത്തിൽനിന്ന്.

കോ​വ​ളം:​ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യെ ബിജെ​പി​ക്ക് അ​ടി​യ​റ​വെ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സി​പി​എം ന​ട​ത്തു​ന്ന​തെ​ന്ന് കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് കെ. ​മു​ര​ളീ​ധ​ര​ൻ. കേ​ന്ദ്ര​വു​മാ​യി മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ ര​ഹ​സ്യ​ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​നീ​ക്ക​മെ​ന്നും അ​ശാ​സ്ത്രീ​യ​മാ​യി ന​ട​ത്തി​യ വാ​ർ​ഡ് വി​ഭ​ജ​നം ഇ​തി​നു തെ​ളി​വാ​ണെ​ന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ന​ഗ​ര​സ​ഭ​യി​ലെ ഇ​ട​തു ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ കെ. ​മു​ര​ളീ​ധ​ര​ൻ ന​യി​ക്കു​ന്ന ജ​ന​കീ​യ വി​ചാ​ര​ണാ യാ​ത്ര​യ്ക്ക് വി​ഴി​ഞ്ഞ​ത്തു ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വെ​ങ്ങാ​നൂ​ർ, മു​ക്കോ​ല, വി​ഴി​ഞ്ഞം ഹാ​ർ​ബ​ർ, വെ​ള്ളാ​ർ, പൂ​ങ്കു​ളം, പു​ഞ്ച​ക്ക​രി, തി​രു​വ​ല്ലം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും ജ​ന​കീ​യ വി​ചാ​ര​ണാ യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി. അ​ഡ്വ. എം. ​വി​ൻ​സന്‍റ് എം​എ​ൽ​എ, കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എം.​എം. വാ​ഹി​ദ്, കെ.എസ്. ശ​ബ​രീ​നാ​ഥ​ൻ, ഗോ​പ​കു​മാ​ർ, ജോ​ൺ വി​നേ​ഷ്യ​സ്, ബ്ലോ​ക്ക് പ്ര​സി​ഡന്‍റു​മാ​രാ​യ ക​രും​കു​ളം വി​ജ​യ​കു​മാ​ർ, ഉ​ച്ച​ക്ക​ട സു​രേ​ഷ്, കെ.​എം ഹാ​രി​സ്, കോ​ളി​യൂ​ർ ദി​വാ​ക​ര​ൻ നാ​യ​ർ, ചെ​മ്പ​ഴ​ന്തി അ​നി​ൽ, വി​ൻ​സന്‍റ് ഡി.​ പോ​ൾ, വി​നോ​ദ് സെ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : K. Muraleedharan Local News Thiruvananthapuram Nattuvishesham CPM

Recent News

Up