പാലിയേക്കര: ഇരുചക്രവാഹനങ്ങൾക്ക് മുകളിലേക്ക് ക്രെയിൻ മറിഞ്ഞു. ടോൾപ്ലാസയ്ക്കുസമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പഴയ വെയ് ബ്രിഡ്ജിന്റെ സാമഗ്രികൾ നീക്കുന്നതിനിടെയാണ് അപകടം.
ക്രെയിൻ മറിയുന്നതുകണ്ട് ആളുകൾ ഓടിമാറിയതുമൂലം വൻ അപകടം ഒഴിവായി. ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു അപകടം. സമീപത്ത് നിർത്തിയിട്ട ബൈക്കിലും സ്കൂട്ടറിലേക്കുമാണ് ക്രെയിൻ മറിഞ്ഞത്. ഇരുചക്രവാഹനങ്ങൾ പൂർണമായും തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ബ്രിഡ്ജിന്റെ സാമഗ്രികൾ മാറ്റുന്നത് കാണാൻ നിരവധിപേരാണ് ഉണ്ടായിരുന്നത്. സമീപത്തെ ചായക്കടയിൽ വന്നവരും ഇവിടെ നിൽക്കുന്നുണ്ടായിരുന്നു. രാത്രിയിൽ യാതൊരുവിധ സുരക്ഷാസംവിധാനവുമില്ലാതെയാണ് ക്രെയിൻ ഉപയോഗിച്ച് പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. രണ്ട് ക്രെയിനുകൾ എത്തിച്ചാണ് അപകടത്തിൽപ്പെട്ട ക്രെയിൻ ഉയർത്തിയത്.
Tags : local nattuvishesham Paliyekara