x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​​​യേ​​​റ്റീ​​​വ് ഡി​​​ജി​​​റ്റ​​​ല്‍ മീ​​​ഡി​​​യ; ശി​​​ല്പ​​​ശാ​​​ല ന​​​ട​​​ത്തി


Published: December 23, 2025 06:08 AM IST | Updated: December 23, 2025 06:08 AM IST

ച​​​ങ്ങ​​​നാ​​​ശേ​​​രി: വി​​​ജ്ഞാ​​​നകേ​​​ര​​​ളം പ​​​ദ്ധ​​​തി​​​യു​​​ടെ കാ​​​മ്പ​​​സ് സ്‌​​​കി​​​ല്ലിം​​​ഗ് പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ച​​​ങ്ങ​​​നാ​​​ശേ​​​രി സെ​​​ന്‍റ് ജോ​​​സ​​​ഫ് കോ​​​ള​​​ജ് ഓ​​​ഫ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​നി​​​ല്‍ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ക്രി​​​യേ​​​റ്റീ​​​വ് ഡി​​​ജി​​​റ്റ​​​ല്‍ മാ​​​ധ്യ​​​മ ശി​​​ല്പ​​​ശാ​​​ല സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ബ്ലെ​​​സി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ആ​​​നി​​​മേ​​​ഷ​​​ന്‍, വി​​​എ​​​ഫ്എ​​​ക്‌​​​സ്, ഗെ​​​യി​​​മിം​​​ഗ്, കോ​​​മി​​​ക്‌​​​സ്, എ​​​ക്സ്റ്റ​​​ന്‍റ​​​ഡ് റി​​​യാ​​​ലി​​​റ്റി മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പു​​​ത്ത​​​ന്‍ സ​​​ങ്കേ​​​ത​​​ങ്ങ​​​ളും തൊ​​​ഴി​​​ല്‍ സാ​​​ധ്യ​​​ത​​​ക​​​ളും പ​​​രി​​​പാ​​​ടി​​​യി​​​ല്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ഉ​​​ദ്ഘാ​​​ട​​​ന​​​ച​​​ട​​​ങ്ങി​​​ല്‍ കെ-​​​ഡി​​​സ്‌​​​ക് മെം​​​ബ​​​ര്‍ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​പി.​​​വി. ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

വി​​​ജ്ഞാ​​​ന​​​കേ​​​ര​​​ളം അ​​​ക്കാ​​​ദ​​​മി​​​ക് കോ-ഓ​​​ര്‍ഡി​​​നേ​​​റ്റ​​​ര്‍മാ​​​രാ​​​യ ഡോ. ​​​എ​​​ബി​​​ന്‍ മാ​​​നു​​​വ​​​ല്‍, ഡോ.​​​എ.​​​യു. അ​​​നീ​​​ഷ്, വി​​​ജ്ഞാ​​​ന​​​കേ​​​ര​​​ളം ജി​​​ല്ലാ മി​​​ഷ​​​ന്‍ കോ-​​​ഓ​​​ര്‍ഡി​​​നേ​​​റ്റ​​​ര്‍ പി. ​​​ര​​​മേ​​​ശ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Tags : nattu vishesham Creative Digital Media

Recent News

Up