x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സി​ല്‍ ക്രി​മി​ന​ല്‍ ഗു​ണ്ടാ​സം​ഘം: ജെ​ബി മേ​ത്ത​ര്‍


Published: October 30, 2025 05:44 AM IST | Updated: October 30, 2025 05:44 AM IST

കോ​ഴി​ക്കോ​ട്: പോ​ലീ​സി​ല്‍ ക്രി​മി​ന​ല്‍ ഗു​ണ്ടാ സം​ഘ​ത്തെ വ​ള​ര്‍​ത്താ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഷാ​ഫി പ​റ​മ്പി​ല്‍ എം.​പി​യെ ലാ​ത്തി കൊ​ണ്ട് മൂ​ക്ക് അ​ടി​ച്ചു ത​ക​ര്‍​ത്ത സി.​ഐ. അ​ഭി​ലാ​ഷ് ഡേ​വി​ഡി​നെ സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നും മ​ഹി​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​ബി മേ​ത്ത​ര്‍ എം​പി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

മ​ഹി​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ഞ​ങ്ങ​ള്‍ ത​യ്യാ​ര്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. അ​ഭി​ലാ​ഷ് ഡേ​വി​ഡി​നെ​തി​രെ പ​രാ​തി ഉ​ന്ന​യി​ച്ചി​ട്ടും ഇ​തു​വ​രെ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല. പൊ​തു പ്ര​വ​ര്‍​ത്ത​ക​രെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും അ​ടി​ച്ചൊ​തു​ക്കാ​നു​ള്ള ലൈ​സ​ന്‍​സ് പോ​ലീ​സി​ന് പി​ണ​റാ​യി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. ക്രി​മി​ന​ല്‍ ഗു​ണ്ടാ സം​ഘ​ങ്ങ​ളു​മാ​യി നി​ര​ന്ത​രം ബ​ന്ധ​മു​ള്ള അ​ഭി​ലാ​ഷി​നെ ര​ണ്ടു വ​ര്‍​ഷം മു​മ്പ് സേ​ന​യി​ല്‍ നി​ന്ന് പി​രി​ച്ചു വി​ടാ​ന്‍ ഉ​ത്ത​ര​വാ​യെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ട് ത​ട​യു​ക​യാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്ക് ക്രി​മി​ന​ലു​ക​ളു​മാ​യു​ള്ള ബ​ന്ധ​മാ​ണ് ഇ​ത് തെ​ളി​യി​ക്കു​ന്ന​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗൗ​രി പു​തി​യോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ ​പ്ര​വീ​ണ്‍ കു​മാ​ര്‍, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​ദ്യ ബാ​ല​കൃ​ഷ്ണ​ന്‍, രാ​ധ ഹ​രി​ദാ​സ്, സ​ന്ധ്യ ക​ര​ണ്ടോ​ട്, ബേ​ബി പ​യ്യാ​ന​ക്ക​ല്‍, ബി​ന്ദു കൃ​ഷ്ണ, ബാ​ബു ഒ​ഞ്ചി​യം, എ​ന്‍. ഷ​റി​ല്‍ ബാ​ബു, ത​ങ്ക​മ​ണി, ചി​ന്ന​മ്മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Jebi Mather Local News Kozhikode Nattuvishesham

Recent News

Up