x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​എ​ഫ്പി​സി​കെ ജി​ല്ലാ ക​ർ​ഷ​കോ​ത്സ​വ​ത്തി​ന് ജ​ന​ത്തി​ര​ക്കേ​റു​ന്നു


Published: February 19, 2026 06:22 AM IST | Updated: February 19, 2026 06:22 AM IST

വിഎ​ഫ്പിസികെ ജി​ല്ലാ കാ​ർ​ഷ​കോ​ത്സ​വം ഹ​രി​തം 2026 ന്‍റെ പ്ര​ദ​ർ​ശ​ന വേ​ദി​യി​ൽ ഓ​യി​ൽ പാം ​ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന സ്റ്റാ​ൾ.

ൊ​കൊട്ടാ​ര​ക്ക​ര : പ​ഴം, പ​ച്ച​ക്ക​റി മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ് ഫ്രൂ​ട്ട് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ കേ​ര​ള (വിഎ​ഫ്പിസികെ)യു​ടെ ജി​ല്ലാ ക​ർ​ഷ​കോ​ത്സ​വം"ഹ​രി​തം 2026 ' ന് കൊ​ട്ടാ​ര​ക്ക​ര​യി​ൽ ജ​ന​ത്തി​ര​ക്കേ​റു​ന്നു. കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ക്രി​സ്ത്യ​ൻ ഗ്രൗ​ണ്ടി​ൽ ധ​ന​കാ​ര്യ​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത മേ​ള കാ​ണാ​നും ആ​സ്വ​ദി​ക്കാ​നും ക​ർ​ഷ​ക​രും നാ​ട്ടു​കാ​രും ഒ​ഴു​കി​യെ​ത്തു​ന്നു. വി​വി​ധ സ്റ്റാ​ളു​ക​ളും കാ​ർ​ഷി​ക​മേ​ള​യി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു. കൃ​ഷി​യെ കു​റി​ച്ചും കൃ​ഷി​രീ​തി​യെ കു​റി​ച്ച​റി​യാ​നും സെ​മി​നാ​റു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നും ആ​ളു​ക​ളു​ടെ ബാ​ഹു​ല്യ​മാ​ണ്.

ഇ​ന്നു രാ​വി​ലെ 10 ന് ​സെ​മി​നാ​ർ. പ​ഴം, പ​ച്ച​ക്ക​റി വി​ള​ക​ളു​ടെ എ​ക്സ്പോ​ർ​ട്ട് സാ​ധ്യ​ത​ക​ൾ എന്ന വി​ഷ​യ​ത്തി​ൽ എ​പി​ഇ​ഡി​എ ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ ആ​ൽ​ഫി​ൻ സ​ന്തോ​ഷ്, വി​എ​ഫ്പി സി​കെ എ​ക്സ്പോ​ർ​ട്ട് പ്രോ​ട്ടോ​കോ​ൾ ട്ര​യ​ൽ അം​ഗം എ.​ജെ. ജോ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. നാ​ളെ രാ​വി​ലെ 10 ന് ​ക​ർ​ഷ​ക അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കി​ട​ൽ. ഉ​ച്ച​ക്കു ര​ണ്ടി​നു ഫോ​ണി​നു വി​ശ്ര​മം, പാ​ട​ത്തി​ന് ജീ​വ​ൻ, സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള പോ​സ്റ്റ​ർ ഡി​സൈ​ൻ മ​ത്സ​രം. വൈ​കു​ന്നേ​രം ആ​റി​നു ക​ലാ​സ​ന്ധ്യ.

21നു ​രാ​വി​ലെ 10 ന് ​ഹൈ​ഡ്രോ​പോ​ണി​ക്സ് കൃ​ഷി രീ​തി​യി​ൽ ഇ​വി​ഒ ഫാം​സ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് അ​മ​ൽ അ​ശോ​ക് ക്ലാ​സ് ന​യി​ക്കും. 11 ന് ​കാ​ർ​ഷി​ക പ്ര​ശ്നോ​ത്ത​രി. മൂ​ന്നി​നു ക​ർ​ഷ​ക​ഘോ​ഷ​യാ​ത്ര. നാ​ലി​നു സ​മാ​പ​ന സ​മ്മേ​ള​നം കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ധ​ന​കാ​ര്യ മ​ന്ത്രി കെ. ​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​ധ്യ​ക്ഷ​നാ​വും. മി​ക​ച്ച ക​ർ​ഷ​ക​രെ മ​ന്ത്രി കെ. ​ബി. ഗ​ണേ​ഷ് കു​മാ​ർ ആ​ദ​രി​ക്കും. മ​ന്ത്രി ജെ. ​ചി​ഞ്ചു റാ​ണി സ​മ്മാ​നം വി​ത​ര​ണം ചെ​യ്യും.

വി​എ​ഫ് പി​സി​കെ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഷീ​ജ മാ​ത്യു, ജി​ല്ലാ മാ​നേ​ജ​ർ വി ​ബി​ന്ദു, ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ​മാ​രാ​യ ഷാ​ജു തോ​മ​സ്, സ​രി​ത​ബി​ന്ദു, എ​സ് പി ​ജി​ജി, സ്വാ​ഗ​ത സം​ഘം ക​ൺ​വീ​ന​ർ വി.ഗോ​പാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കു​ന്നു.

Tags : Local News Nattuvishesham Kollam

Recent News

Up