x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിആർപിഎഫിന് കരുത്തായി 1333 പേർകൂടി


Published: January 23, 2026 02:37 AM IST | Updated: January 23, 2026 02:37 AM IST

പെ​രി​ങ്ങോം സി​ആ​ര്‍​പി​എ​ഫ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ല്‍ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ 159-ാമ​ത് ബാ​ച്ചിന്‍റെ പാസിംഗ് ഔട്ട് പരേഡ് മ ു​ഖ്യാ​തി​ഥി​യാ​യ സ്‌​പെ​ഷ​ല്‍ ഡ​യ​റ​ക്‌​ട​ര്‍ ജ​ന​റ​ല്‍ ദീ​പ

ചെ​റു​പു​ഴ: പെ​രി​ങ്ങോം സി​ആ​ര്‍​പി​എ​ഫ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ല്‍ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ 159-ാമ​ത് ബാ​ച്ച് രാ​ജ്യ​സേ​വ​ന​ത്തി​നാ​യി പു​റ​ത്തി​റ​ങ്ങി. 1333 പേ​ര​ട​ങ്ങി​യ 159 ാം ബാ​ച്ചി​ന്‍റെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് പെ​രി​ങ്ങോം ക്യാ​മ്പ് മൈ​താ​ന​ത്ത് ന​ട​ന്നു. സി​ആ​ര്‍​പി​എ​ഫ് സ്‌​പെ​ഷ​ല്‍ ഡ​യ​റ​ക്‌​ട​ര്‍ ജ​ന​റ​ല്‍ ദീ​പ​ക് കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.

ക​ര്‍​ണാ​ട​ക-​കേ​ര​ള സെ​ക്ട​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജ​ന​റ​ല്‍ വി​പു​ല്‍​കു​മാ​ര്‍, ക്യാ​മ്പ് മേ​ധാ​വി​യും പ്രി​ൻ​സി​പ്പ​ലു​മാ​യ ഡി​ഐ​ജി മാ​ത്യു എ. ​ജോ​ണ്‍, ക​ണ്ണൂ​ര്‍ റേ​ഞ്ച് ഡി​ഐ​ജി യ​തീ​ഷ് ച​ന്ദ്ര, ഋ​ഷി​രാ​ജ് സ​ഹാ​യി, ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി ക​മാ​ൻ​ഡ​ർ സു​ബ​ല്‍ നാ​ഥ​ന്‍, ക​ണ്ണൂ​ര്‍ ഡി​ഐ​സി ക​മാ​ൻ​ഡ​ന്‍റ് പ​രം​വീ​ര്‍ സിം​ഗ് നാ​ഗ്ര, ക​ണ്ണൂ​ര്‍ റൂ​റ​ല്‍ എ​സ്പി അ​നൂ​ജ് പ​ലി​വാ​ള്‍, ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നി​തി​ന്‍​രാ​ജ്, റീ​ജ​ണ​ൽ ക്യാ​മ്പ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ലൂ​സി മാ​ത്യു തു​ട​ങ്ങി ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സി​വി​ല്‍ ഓ​ഫീ​സ​ര്‍​മാ​രും പെ​രി​ങ്ങോം സി​ആ​ര്‍​പി​എ​ഫ് സേ​നാം​ഗ​ങ്ങ​ളും പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

പ​രേ​ഡി​നെ തു​ട​ർ​ന്ന് പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​രു​ടെ കാ​യി​കാ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളും ന​ട​ന്നു. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച സി​ആ​ര്‍​പി​എ​ഫ് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​നു​ള്ള കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ പു​ര​സ്‌​കാ​രം ഉ​ൾ​പ്പെ​ടെ നേ​ടി​യി​ട്ടു​ള്ള പെ​രി​ങ്ങോം സി​ആ​ര്‍​പി​എ​ഫ് റി​ക്രൂ​ട്ട് ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച സൈ​നി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​ണ്.

Tags : CRPF nattuvishesham local news

Recent News

Up