x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടി​മി​ന്ന​ലി​ൽ നാ​ശ​ന​ഷ്ടം


Published: November 16, 2025 04:58 AM IST | Updated: November 16, 2025 04:58 AM IST

മാ​ന്നാ​ർ: ഇ​ടി​മി​ന്ന​ലി​ൽ എ​ണ്ണ​യ്ക്കാ​ട് വ്യാ​പ​ക നാ​ശ​ന​ഷ്ടം. വൃ​ക്ഷ​ങ്ങളും വൈ​ദ്യു​ത മീ​റ്റ​റും വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ളും ക​ത്തി ന​ശി​ച്ചു. എ​ണ്ണ​ക്കാ​ട് ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​രു​ടെ വീ​ടി​നു പി​ന്നി​ൽനി​ന്ന തെ​ങ്ങി​നു മി​ന്ന​ലേ​റ്റു.

 30 അ​ടി നീ​ള​ത്തി​ൽ തെ​ങ്ങ് ക​ത്തു​ക​യും പൊ​ട്ടിക്കീറു​ക​യും ചെ​യ്തു. വൈ​ദ്യു​തി മീ​റ്റ​ർ, മൂ​ന്ന് ഫാ​ൻ, ടി​വി, ട്യൂ​ബ്‌​ലൈ​റ്റു​ക​ൾ, മ​റ്റു​പ​ക​ര​ണ​ങ്ങ​ൾ​ഇവയ്ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഭാ​ര്യ സീ​മാ​കു​മാ​രി ഈ ​സ​മ​യ​ത്ത് വീ​ടി​നു പു​റ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഓ​ടി വീ​ട്ടി​ൽ ക​യ​റി​യ​തി​നാ​ൽ അ​പ​ക​ട​ത്തി​ൽ പെ​ട്ടി​ല്ല. സ​ർ​വീ​സ് വ​യ​റും തീ​ക​ത്തി ന​ശി​ച്ചു. അ​ര​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

Tags : local nattuvishesham lightning

Recent News

Up