x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രി​യ ആ​ശു​പ​ത്രി​ക്കു സ​മീ​പം അ​പ​ക​ട​ക്കെ​ണി


Published: February 19, 2026 04:10 AM IST | Updated: February 19, 2026 04:10 AM IST

കെ​പി റോ​ഡി​ല്‍ മ​രി​യ ആ​ശു​പ​ത്രി​ക്കു സ​മീ​പം രൂ​പ​പ്പെ​ട്ട ഗ​ര്‍​ത്ത​ത്തി​നു സ​മീ​പം സ്ഥാ​പി​ച്ചി​ട്ടു​ള്ള വീ​പ്പ.

അ​ടൂ​ർ: കെ​പി റോ​ഡി​ല്‍ മ​രി​യ ആ​ശു​പ​ത്രി​ക്ക് സ​മീ​പം രൂ​പ​പ്പെ​ട്ട വ​ലി​യ ഗ​ര്‍​ത്തം താ​ത്കാ​ലി​ക​മാ​യി പ​രി​ഹ​രി​ക്കാ​ന്‍ സ്ഥാ​പി​ച്ച വീ​പ്പ ഇ​പ്പോ​ള്‍ പു​തി​യ അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി. ഗ​ര്‍​ത്ത​വും വീ​പ്പ​യും ഒ​രേ​പോ​ലെ അ​പ​ക​ടാ​വ​സ്ഥ സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു .

ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന തി​ര​ക്കേ​റി​യ റോ​ഡി​ലാ​ണ് അ​പ​ക​ട​ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന​ത്. ര​ണ്ടാ​ഴ്ച​യ്ക്ക് മു​മ്പു ചെ​റി​യ കു​ഴി​യാ​യി രൂ​പ​പ്പെ​ട്ട ഭാ​ഗം ഒ​രു ദി​വ​സം​കൊ​ണ്ടു ത​ന്നെ വ​ലി​യ ഗ​ര്‍​ത്ത​മാ​യി മാ​റി​യ​താ​യി സ​മീ​പ വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. ഗ​ര്‍​ത്ത​ത്തി​ല്‍ ചാ​ടി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ര്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ സ​മീ​പി​ച്ചു.

എ​ന്നാ​ല്‍ സ്ഥി​ര​പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​പ​ക​രം ഗ​ര്‍​ത്ത​ത്തി​ന് മു​ക​ളി​ല്‍ ക​ല്ല് നി​റ​ച്ച വീ​പ്പ വ​ച്ചു. രാ​ത്രി​യി​ല്‍ പ​ത്ത​നാ​പു​രം ഭാ​ഗ​ത്തു നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഈ ​വീ​പ്പ പെ​ട്ടെ​ന്ന് കാ​ണാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു സ്‌​കൂ​ട്ട​ര്‍ വീ​പ്പ​യി​ല്‍ ഇ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യി.

പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സി​ല്‍ നി​ന്ന് ഏ​താ​നും മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ​യു​ള്ള സ്ഥ​ല​ത്താ​ണ് അ​പ​ക​ടാ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ന്ന​ത്. ഗ​ര്‍​ത്തം ഉ​ണ്ടാ​യി​ട്ട് 20 ദി​വ​സം പി​ന്നി​ട്ടി​ട്ടും വീ​പ്പ കൊ​ണ്ട് കു​ഴി​യ​ട​ച്ച ന​ട​പ​ടി​ക്കു പ​ക​രം സ്ഥി​ര​പ​രി​ഹാ​രം ഇ​ല്ലാ​ത്ത​തി​നാ​ല്‍ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

അ​ടൂ​ർ: കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ചു നി​ര്‍​മി​ച്ച കെ​പി റോ​ഡ് തു​ട​ക്ക​ത്തി​ല്‍ ത​ന്നെ താ​റു​മാ​റാ​യി. പ​റ​ക്കോ​ട് മു​ത​ല്‍ പ്ലാ​ന്‍റേ​ഷ​ന്‍ ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള റോ​ഡ് ഇ​രു​വ​ശ​വും താ​ഴ്ന്ന നി​ല​യി​ലാ​ണ്. റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ കാ​ര​ണം അ​പ​ക​ട​ങ്ങ​ളും പ​തി​വാ​യി. 2018 മു​ത​ല്‍ ഒ​ട്ടേ​റെ​ത്ത​വ​ണ വ​ശ​ങ്ങ​ള്‍ ഇ​ടി​ഞ്ഞു താ​ഴ്ന്നു. കു​ണ്ടും കു​ഴി​യും മാ​റ്റു​ന്ന​തി​നും ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി​യ റോ​ഡാ​ണി​ത്. എ​ന്നാൽ, ഇ​ന്നും അ​പാ​ക​ത​ക​ള്‍ മാ​റി​യി​ട്ടി​ല്ല.

ഇ​തു​കാ​ര​ണം അ​ടൂ​ര്‍ - ഏ​ഴം​കു​ളം പ്ലാ​ന്‍റേ​ഷ​ന്‍ മു​ക്കു​വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത് ഒ​ട്ടേ​റെ​പ്പേ​രാ​ണ്. റോ​ഡി​ന്‍റെ മി​ക്ക​ഭാ​ഗ​വും കു​ണ്ടും കു​ഴി​യും ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളു​മാ​ണ്.
2018-ല്‍ ​ത​ക​ര്‍​ന്നു​കി​ട​ന്ന കെ​പി റോ​ഡ് 97.92 ല​ക്ഷം രൂ​പ​യ്ക്കാ​ണ് പ​ണി​ത​ത്. 20 മി​ല്ലി മീ​റ്റ​ര്‍ ക​ന​ത്തി​ല്‍ ജി​എ​സ്ബി, മു​ക​ളി​ല്‍ 15 മി​ല്ലി​മീ​റ്റ​ര്‍ ക​ന​ത്തി​ല്‍ ഡ​ബ്ല്യു​എം​എം, അ​ഞ്ചു സെ​ന്‍റീ മീ​റ്റ​ര്‍ ക​ന​ത്തി​ല്‍ ബി​എം, മൂ​ന്ന് സെ​ന്‍റി മീ​റ്റ​റി​ല്‍ ബി​സി എ​ന്നി​ങ്ങ​നെ ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ക​രാ​ർ. ഇ​തെ​ല്ലാം ചെ​യ്തു​വെ​ന്ന​വ​കാ​ശ​പ്പെ​ട്ട് 2019 മേ​യ് 22ന് ​റോ​ഡ് ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി. 12 ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ള്‍ അ​ടൂ​രി​ല്‍ നി​ന്ന് ഏ​ഴം​കു​ളം ജം​ഗ്ഷ​ന്‍ എ​ത്തും​മു​ന്‍​പ് റോ​ഡ് താ​ഴ്ന്നു. അ​ടു​ത്ത​ദി​വ​സം ത​ന്നെ പ്ലാ​ന്‍റേ​ഷ​ന്‍ ജം​ഗ്ഷ​നി​ലും റോ​ഡ് താ​ഴ്ന്നു.

പി​ന്നീ​ട് 2022ല്‍ ​കെ​പി റോ​ഡി​ലെ പ്ലാ​ന്‍റേഷ​ന്‍ മു​ക്കു​മു​ത​ല്‍ പൈ​പ്പി​ട്ട് ഇ​ള​കി​യ സ്ഥ​ലം​വ​രെ ന​വീ​ക​രി​ക്കാ​ന്‍ 92.90 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ടാ​റിം​ഗും മ​റ്റു​പ​ണി​ക​ളും ന​ട​ന്നു. എ​ന്നാ​ൽ, വീ​ണ്ടും റോ​ഡി​ന്‍റെ അ​വ​സ്ഥ പ​ഴ​യ​പ​ടി കു​ണ്ടും കു​ഴി​യു​മാ​യി. ഇ​പ്പോ​ള്‍ വീ​ണ്ടും ഇ​ട​യ്ക്കി​ടെ കു​ഴി​ക​ള്‍ അ​ട​ച്ചും ഏ​റ്റ​ക്കു​റ​ച്ചി​ല്‍ ഉ​ള്ള ഭാ​ഗ​ത്ത് ടാ​റിം​ഗ് ന​ട​ത്തി​യു​മാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

Tags : Local News Nattuvishesham Pathanamthitta

Recent News

Up