തലയോലപ്പറമ്പ്: വെള്ളൂർ ടൗണിൽ റോഡരികിൽ അപകടഭീഷണി ഉയർത്തിയിരുന്ന മരങ്ങളുടെ ചില്ലകൾ മുറിച്ചുമാറ്റി. വെള്ളൂർ പഞ്ചായത്ത് നാലാം വാർഡ് മെംബർ അനു റാവുവിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളായ എം.വി. മാത്യു, പി.കെ. സജിത എന്നിവർ ചേർന്ന് പിറവം റോഡ് റെയിൽവേ അധികൃതർക്ക് നല്കിയ പരാതിയെത്തുടർന്നാണ് മരങ്ങൾ മുറിച്ചു നീക്കാൻ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ അഞ്ച് വർഷമായി പ്രദേശവാസികളും ഓട്ടോ, ടാക്സി ഡ്രൈവർമാരും മരങ്ങൾ മുറിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടുവരികയായിരുന്നു.
Tags : nattu vishesham Dangerous parts trees