കെഎംഎംഎൽ എം എസ് യൂണിറ്റിലെ ഡിസിഡബ്ല്യൂ തൊഴിലാളികളെ കാഷ്വൽ വർക്കർമാർ ആക്കി നിയമിക്കാത്തതിൽ പ്രതിഷേധിച്ച് ചേർന്ന യോഗം കെപിസിസി ജനറൽ സെക്രട്ടറി പി. ജർമിയാ
ചവറ: കെഎംഎംഎൽഎം എസ് യൂണിറ്റിലെ ഡി സി ഡബ്ല്യൂ തൊഴിലാളികളെ സ്ഥിരപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് 24 മണിക്കൂർ പണിമുടക്കി പ്രതിഷേധിച്ചു. ടിപി യൂണിറ്റിലെ ഡിസിഡബ്ല്യൂ തൊഴിലാളികളെ കാഷ്വൽ വർക്കർമാരാക്കി സർക്കാർ ഏകപക്ഷീയ തീരുമാനമെടുക്കുകയും വീടും വസ്തുവും കമ്പനിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുച്ഛമായ വിലയ്ക്ക് കൈമാറിയ മുൻഗണനയ്ക്ക് അർഹതയുള്ള യഥാർഥ തൊഴിലാളികളെ തഴയുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തിയത്.
പ്രതിഷേധയോഗം കെപിസിസി ജനറൽ സെക്രട്ടറി പി. ജർമിയാസ് ഉദ്ഘാടനം ചെയ്തു. പ്രശാന്ത് പൊന്മന അധ്യക്ഷനായി . സന്തോഷ് തുപ്പാശേരി , സി.പി സുധീഷ്കുമാർ , ഫ്രാൻസിസ് .ജെ. നെറ്റോ, ആന്റണി മരിയാൻ, ജോസ് വിമൽരാജ്, സിനിൽ , സന്തോഷ് ഇടയില മുറി, സുമേഷ് എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kollam