x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭക്ഷ്യവിഷബാധയെത്തുടർന്ന് മരണം : വി​ഴി​ഞ്ഞം മേ​ഖ​ല​യി​ലെ ഭ​ക്ഷ​ണ​ശാ​ല​കളിൽ പരിശോധന നടത്തും


Published: February 21, 2026 06:57 AM IST | Updated: February 21, 2026 06:57 AM IST

വി​ഴി​ഞ്ഞം : കടൽവിഭവങ്ങൾ ക​ഴി​ച്ച് ര​ണ്ട് പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ വി​ഴി​ഞ്ഞം മേ​ഖ​ല​യി​ലെ ഭ​ക്ഷ​ണ​ശാ​ല​കളിൽ പരിശോധനയ്ക്ക് ത​യ്യാ​റെ​ടു​ത്ത് അ​ധി​കൃ​ത​ർ. ഡിഎം​ഒ ഓ​ഫീ​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും വി​ഴി​ഞ്ഞം, മു​ക്കോ​ല മേ​ഖ​ല​യി​ലെ​ ആ​രോ​ഗ്യ​വ​കു​പ്പു​ദ്യോഗ​സ്ഥ​രും സം​യു​ക്ത​മാ​യി വ്യാ​പ​ക പ​രിശോ​ധ​ന ന​ട​ത്തും. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും സം​ശ​യ​മു​ള്ള ഭ​ക്ഷ​ണ​പ​ദാ​ർ​ത്ഥ​ങ്ങ​ളു​ടെ സാ​മ്പി​ൾ ശേ​ഖ​ര​ണം ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. എ​ന്നാ​ൽ മ​നു​ഷ്യ​ന് ഹാ​നി​ക​ര​മാ​യ വ​സ്തു​ക്ക​ളു​ടെ പ​രി​ശോ​ധ​ന സം​വി​ധാ​ന​ങ്ങ​ൾ അ​പ​ര്യാ​പ്ത​മെ​ന്ന​തും അ​ധി​കൃ​ത​രെ കു​ഴ​ക്കു​ന്നു​ണ്ട്.

നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ടെ​ത്തി ശേ​ഖ​രി​ക്കു​ന്ന സാ​മ്പി​ളു​ക​ളു​ടെ ഫ​ലം വൈ​കു​ന്ന​ത് വ​ലി​യ തി​രി​ച്ച​ടി​ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യും അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തു​ന്നു.​ഫു​ഡ് സേ​ഫ്റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് ജി​ല്ല​ക​ളി​ൽ നി​ന്ന് അ​ധി​കൃ​ത​ർ ശേ​ഖ​രി​ക്കു​ന്ന സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ത്ര​മാ​ണ് ഒ​രു ലാ​ബു​ള്ള​ത്. ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ലം കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​റു​ടെ കീ​ഴി​ൽ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വ​രു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ൽ നി​ന്ന് മാ​സം തോ​റും നി​ശ്ചി​ത ക​ണ​ക്കി​ൽ മീ​ൻ​ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടെ സാ​മ്പി​ളു​ക​ളും ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

ഇ​വ​യെ​ല്ലാം എ​ത്തി​ക്കു​ന്ന​ത് തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഫു​ഡ് സേ​ഫ്റ്റി ലാ​ബി​ലാ​ണ്. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ എ​റ​ണാ​കു​ള​ത്തെ സി​ഫ്റ്റ് ലാ​ബി​നെ ആ​ശ്ര​യി​ക്ക​ണം. പ​തി​നാ​ല് ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രി​ശോ​ധ​ന ഫ​ലം കി​ട്ട​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ​യെ​ങ്കി​ലും സാ​മ്പി​ളു​ക​ളു​ടെ അ​മി​ത​മാ​യ എ​ണ്ണ​ക്കൂ​ടു​ത​ൽ കാ​ര​ണം ഇ​തൊ​ന്നും​ന​ട​ക്കാ​റി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ഫാ​സ്റ്റ് ഫു​ഡ് ക​ട​യി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച് ര​ണ്ട് പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​മാ​യ​പ്പോ​ൾ ഫു​ഡ് സേ​ഫ്റ്റി അ​ധി​കൃ​ത​ർ ശേ​ഖ​രി​ച്ച സാ​മ്പി​ൾ​ഫ​ല​വും മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​വ​യ​ല്ല. കൊ​ല്ല​ത്ത് നി​ന്നെ​ത്തി​യ സം​ഘം ക​ഴി​ച്ച ഭ​ക്ഷ​ണാ​വ​ശി​ഷ്ടം ക​ണ്ടെ​ത്താ​നാ​യി​ല്ല. പ​ക​രം ക​ട​യി​ൽ ഐ​സ് ബോ​ക്സു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കൊ​ഞ്ച്, ക​ണ​വ, ചി​പ്പി എ​ന്നി​വ​യു​ടെ സാ​മ്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Up