മറ്റത്തൂർ: ഒരു കാലത്ത് ഗ്രാമീണ മേഖലയിൽ ചൂടപ്പംപോലെ വിറ്റഴിഞ്ഞിരുന്ന മുണ്ടകൻ വയ്ക്കോലിന് ഡിമാൻഡ് കുറയുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിൽ മുണ്ടകൻ കൊയ് ത്ത് ആരംഭിച്ചതോടെ വൈക്കോൽ വിറ്റഴിക്കാനാകാതെ വലയുകയാണു കർഷകർ.
മുന്‍കാലങ്ങളില്‍ നല്ല വില കിട്ടിയിരുന്ന മുണ്ടകന്‍ വൈക്കോലിന് ഇക്കുറി വിലയും ആവശ്യക്കാരും കുറഞ്ഞത് നെല്‍കര്‍ഷകരെ നിരാശയിലാക്കുന്നു. കൃഷിച്ചെലവിനു തു ല്യമായ തുക മുന്‍ വര്‍ഷങ്ങളില്‍ മുണ്ടകന്‍ കൊയ്ത്തിനുശേഷം വൈക്കോല്‍ വില്പ്പ നയിലൂടെ കര്‍ഷകര്‍ക്കു ലഭിച്ചിരുന്നു.
ഏതാനും വർഷം മുമ്പുവരെ ഒരു കെട്ട് വൈക്കോലിന് 250 രൂപ ലഭിച്ചിരുന്നത് ഇപ്പോള്‍ 150 രൂപയിലേക്കു താഴ്ന്നു. കഴിഞ്ഞവർഷം 175 രൂപയായിരുന്നു ശരാശരി വില. ഓരോ വർഷവും വൈക്കോലിന് ആവശ്യക്കാര്‍ കുറയുകയാണെന്ന് മറ്റത്തൂരിലെ ചാഴിക്കാട് പാട ശേഖരത്തിലെ കർഷകൻ സുനന്ദൻ കളപ്പുരയ്ക്കൽ പറയുന്നു.
മുൻകാലങ്ങളിൽ കൊയ് ത്ത് തുടങ്ങുംമുമ്പേ വൈക്കോൽ തേടി ആളുകൾ എത്തിയിരുന്നു. മുൻകൂട്ടി വൈക്കോൽ ബുക്ക് ചെയ്യുന്ന പതിവും ഉണ്ടായിരുന്നു. വീടുകളിൽ കന്നുകാലി വളർത്തൽ കുറഞ്ഞ തോടെ വൈക്കോലിനും ഡിമാൻഡുകുറഞ്ഞു.
കൊയ്ത്തുകഴിഞ്ഞ് കിട്ടുന്ന വൈക്കോൽ പാടത്തുതന്നെ ഉണക്കിയെടുത്തശേഷം യന്ത്രസഹായത്തോടെയാണു വൈക്കോൽ ചുരുട്ടിക്കെട്ടുന്നത്. ഒരുകെട്ട് വൈക്കോല്‍ ഇത്തരത്തില്‍ യന്ത്രസഹായത്തോടെ ചുരുട്ടിക്കെട്ടാന്‍ 35 രൂപയാണു കൊടുക്കേണ്ടത്. ഒരേക്കര്‍ നിലത്തില്‍ നിന്ന് ശരാശരി 60 കെട്ട് വൈക്കോലാണ് കര്‍ഷകര്‍ക്കു ലഭിക്കുന്നത്. ഈ വർഷം മുണ്ടകൻ കൊയ്ത്തുസമയത്ത് മഴയില്ലാത്തതിനാൽ വൈക്കോലിന് കാര്യ മായനാശം സംഭവിച്ചിട്ടില്ല.
ക്ഷീരകര്‍ഷകരാണു പ്രധാനമായും മലയോരത്തെ പാടശേഖരങ്ങളില്‍നിന്ന് വൈക്കോല്‍ വാങ്ങാറുള്ളത്. വീടുകളില്‍ കന്നുകാലികളെ വളര്‍ത്തുന്നവരുടെ എണ്ണം കുറഞ്ഞതാണ് വൈക്കോലിന്റെ ഡിമാൻഡ് കുറച്ചത്. പശുവളർത്തൽ കൂടുതലും ഫാമുകളിലാ യപ്പോൾ വൈക്കോലി നുപകരം തീറ്റപ്പുല്ല് വ്യാപകമായി ഉപയോഗിച്ചുതുടങ്ങി.
ദൂരദിക്കുകളിൽനിന്ന് വൈക്കോൽതേടി കിഴക്കൻ മേഖലയിലെത്തുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു.
Tags : nattu vishesham straw have decreased