x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ലെ വൈക്കോ​ൽ ഉ​ണ​ക്കൽ ത​ട​യ​ണമെന്ന് ആവശ്യം


Published: November 14, 2025 07:02 AM IST | Updated: November 14, 2025 07:02 AM IST

മു​ത​ല​മ​ട: കൊ​യ്ത്തു ക​ഴി​ഞ്ഞ​തോ​ടെ ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലെ​ല്ലാം വ്യാ​പ​ക​മാ​യി വൈ​ക്കോ​ൽ ഉ​ണ​ക്കു​ന്ന​ത് വാ​ഹ​ന​യാ​ത്ര ദു​ഷ്ക്ക​ര​മാ​ക്കു​ന്ന​താ​യി പ​രാ​തി. ഇ​രു​ച​ക്ര, മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് കൂ​ടു​ത​ൽ അ​പ​ക​ട​സാ​ധ്യ​ത. സ​ഞ്ച​രി​ക്കു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ പു​ക​ക്കു​ഴ​ലി​ലെ ചൂ​ടി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്. മു​ന്പ് വൈ​ക്കോ​ൽ റോ​ഡി​ന്‍റെ അ​രി​ക് ചേ​ർ​ന്ന് വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​ന് ത​ട​സ​മു​ണ്ടാ​വാ​ത്ത വി​ധ​മാ​ണ് വി​രി​ച്ചി​രു​ന്ന​ത്.


നി​ല​വി​ൽ റോ​ഡ് പൂ​ർ​ണ​മാ​യും മ​റ​ച്ചാ​ണ് വി​രി​പ്പ്. വൈ​ക്കോ​ലി​ന​ടി​യി​ൽ ഇ​ഴ​ജ​ന്തു​ക്ക​ൾ ക​യ​റി​ക്കൂ​ടാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ​രാ​തി​യു​ണ്ട്. നി​ര​ത്തി​ൽ വൈ​ക്കോ​ൽ ഉ​ണ​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ങ്കി​ലും പ​ട്രോ​ളിം​ഗി​നു വ​രു​ന്ന പോ​ലീ​സ് സം​ഘം നി​യ​മ​ലം​ഘ​നം ക​ണ്ടാ​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തും പ്രോ​ത്സാ​ഹ​ന​മാ​കു​ന്നു​ണ്ട്.

Tags : local nattuvishesham road

Recent News

Up