x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​റ്റ് നി​ഷേ​ധം: ജെ​ആ​ര്‍​പി ഇ​ട​യു​ന്നു , മാ​ന​ന്ത​വാ​ടി​യി​ലും ബ​ത്തേ​രി​യി​ലും മ​ത്സ​രി​ക്കു​മെ​ന്ന് നേ​താ​ക്ക​ള്‍


Published: February 8, 2026 05:53 AM IST | Updated: February 8, 2026 05:53 AM IST

ക​ല്‍​പ്പ​റ്റ: നി​യ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ന് പ്രാ​ഥ​മി​ക ച​ര്‍​ച്ച​യി​ല്‍ ബാ​ലു​ശേ​രി, മാ​ന​ന്ത​വാ​ടി സീ​റ്റു​ക​ള്‍ ചോ​ദി​ച്ചെ​ങ്കി​ലും യു​ഡി​എ​ഫ് നേ​തൃ​ത്വം നി​ഷേ​ധി​ച്ച​തി​ല്‍ അ​സോ​സി​യേ​റ്റ് പാ​ര്‍​ട്ടി​യാ​യ ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ല്‍(​ജെ​ആ​ര്‍​പി) പ്ര​തി​ഷേ​ധം. സീ​റ്റു​ക​ള്‍ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി പ​ട്ടി​ക​വ​ര്‍​ഗ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ജെ​ആ​ര്‍​പി സ്വ​ന്തം സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തു​മെ​ന്ന് വ​യ​നാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി കൃ​ഷ്ണ​ന്‍ ത​വി​ഞ്ഞാ​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​ച​ന്തു​ണ്ണി, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബീ​ന ന​ട​വ​യ​ല്‍, കെ.​എ. അ​രു​ണ്‍, കെ.​ബി. രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

സി.​കെ. ജാ​നു ഉ​ള്‍​പ്പെ​ടെ പാ​ര്‍​ട്ടി സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ അ​നു​വാ​ദ​ത്തോ​ടെ​യാ​ണ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​മെ​ന്ന് അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. ജെ​ആ​ര്‍​പി​ക്ക് യു​ഡി​എ​ഫ് സീ​റ്റ് അ​നു​വ​ദി​ക്കാ​ത്ത​പ​ക്ഷം മാ​ന​ന്ത​വാ​ടി​യി​ല്‍ പാ​ര്‍​ട്ടി സം​സ്ഥാ​ന നേ​താ​വ് സി.​കെ. ജാ​നു ജ​ന​വി​ധി തേ​ടും. ബ​ത്തേ​രി​യി​ലെ സ്ഥാ​നാ​ര്‍​ഥി​യെ പി​ന്നീ​ട് തീ​രു​മാ​നി​ക്കും.

പ​ട്ടി​ക​വ​ര്‍​ഗ​ത്തി​ലെ അ​ടി​യ, പ​ണി​യ, കാ​ട്ടു​നാ​യ്ക്ക, ബെ​ട്ട​ക്കു​റു​മ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളെ ഇ​ട​ത്, വ​ല​ത് മു​ന്ന​ണി​ക​ള്‍ അ​വ​ഗ​ണി​ക്കു​ക​യാ​ണ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ന് പ​ട്ടി​ക​വ​ര്‍​ഗ​ത്തി​ലെ കു​റു​മ, കു​റി​ച്യ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്കാ​ണ് പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്ന​ത്. മ​റ്റ് ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളെ രാ​ഷ്ട്രീ​യ​പ്പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്.

ജി​ല്ല​യി​ലെ സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളി​ല്‍​നി​ന്ന് നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന​വ​ര്‍ പ​ട്ടി​ക​വ​ര്‍​ഗ ജ​ന​ത​യു​ടെ പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് ശ​ക്ത​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്നി​ല്ല. പ്രാ​ക്ത​ന ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളി​ല്‍​പ്പെ​ട്ട​ത​ട​ക്കം നൂ​റു​ക​ണ​ക്കി​ന് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍ ഭൂ-​ഭ​വ​ന ര​ഹി​ത​രാ​യി തു​ട​രു​ക​യാ​ണ്. ആ​ദി​വാ​സി​ക​ള്‍​ക്ക് പ​തി​ച്ചു​ന​ല്‍​കാ​ന്‍ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വാ​യ ഭൂ​മി​യു​ടെ വി​ത​ര​ണം പോ​ലും ന​ട​ത്തു​ന്നി​ല്ലെ​ന്നും ജെ​ആ​ര്‍​പി നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പ​മാ​ണ് ജി​ല്ലാ നേ​താ​ക്ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ന് എ​ത്തി​യ​ത്.

Tags : Local News Nattuvishesham Wayanad

Recent News

Up