x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാടിനാവശ്യം ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന് അതീ​ത​മാ​യ സംഭാവനകളെ മാനിച്ചുള്ള വികസനം: ജോർജ് കുര്യൻ


Published: February 22, 2026 07:00 AM IST | Updated: February 22, 2026 07:00 AM IST

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ വി​ക​സ​ന സെ​മി​നാ​ര്‍ നേ​മം അ​ല്‍​സാ​ജ് ക​ണ്‍​വന്‍​ഷ​ന്‍ സെ​ന്‍ററിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു.

നേ​മം : ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി എ​ല്ലാ കാ​ല​ത്തും നാ​ടി​നു ല​ഭി​ച്ച സം​ഭാ​വ​ന​ങ്ങ​ളെ മാ​നി​ച്ചു​കൊ​ണ്ടു​ള്ള വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന് ആ​വ​ശ്യ​മെ​ന്നു കേ​ന്ദ്ര മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ വി​ക​സ​ന സെ​മി​നാ​ര്‍ നേ​മം അ​ല്‍​സാ​ജ് ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ൻഖ​റി​ല്‍ ഉ​ദ്ഘാ​ട​നം ചെയ്യുക യായിരുന്നു ജോർജ് കുര്യൻ.

എ​ല്ലാ കാ​ല​ത്തും വി​ക​സ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഏ​റ്റ​ക്കുറ​ച്ചി​ലു​ണ്ടാ​കാ​ം. എങ്കിലും മു​മ്പേ​യു​ള്ള​വ​രു​ടെ സം​ഭാ​വ​ന​ക​ള്‍ മ​ന​സി​ലു​ണ്ടാ​ക​ണം. ക​ക്ഷി രാ​ഷ്ട്രീ​യ ജാ​തി​മ​ത ചി​ന്ത​ക​ള്‍​ക്ക​തീ​ത​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തുന്നിട​ത്താ​ണ് വി​ജ​യം. തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ള്‍ കോ​ര്‍​പ​റേ​ഷ​ന്‍, സ​ര്‍​ക്കാ​ര്‍ വ​ഴി കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട​ണം.

കേ​ന്ദ്ര ബ​ജ​റ്റി​ല്‍ അ​ഞ്ച് യൂ​ണി​വേ​ഴ്‌​സി​റ്റി ടൗ​ണ്‍​ഷി​പ്പു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വി​ഴി​ഞ്ഞ​ത്തിന്‍റെ സാ​ധ്യ​ത​ക​ളുള്ള​തി​നാ​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട​ണം. സോ​ളാ​ര്‍ എ​ന​ര്‍​ജി​യി​ലേ​യ്ക്ക് എ​ല്ലാ​വ​രും മാ​റ​ണം.

സോ​ളാറിൽ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലോ​ക​ത്തെത്ത​ന്നെ ആ​ദ്യ​ത്തെ എ​യ​ര്‍​പോ​ര്‍​ട്ടാ​ണ് നെ​ടു​മ്പാ​ശേ​രി എ​ന്നും അദ്ദേഹം പ​റ​ഞ്ഞു. മേ​യ​ര്‍ വി.​വി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​നാ​യി. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ ജി.​എ​സ്. ആ​ശ​നാ​ഥ്, കോ​ര്‍​പ​റേ​ഷ​ന്‍ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ ക​ര​മ​ന അ​ജി​ത്ത്, പാ​റ്റൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, ചെ​മ്പ​ഴ​ന്തി ഉ​ദ​യ​ന്‍, അ​ധ്യ​ക്ഷ മ​ഞ്ജു, വി. സ​ത്യ​വ​തി, ​കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പാ​പ്പ​നം​കോ​ട് സ​ജി, എ​സ്.​പി. ദീ​പ​ക്, കെ.​എ​സ്. ശ​ബ​രി​നാ​ഥ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Up