x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ക​സ​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു


Published: February 17, 2026 01:49 AM IST | Updated: February 17, 2026 01:49 AM IST

ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തിൽ

ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ പ്ര​ശാ​ന്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. കേ​ന്ദ്ര പ​ഞ്ചാ​യ​ത്തീ​രാ​ജ് മ​ന്ത്രാ​ല​യം മു​ൻ ചീ​ഫ് ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​പി.​പി. ബാ​ല​ൻ ഉ​ദ്ഘാ​ടനം ​ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ പ​ന​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ജോ​യി, ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ലേ​ജു ജ​യ​ദേ​വ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ല​ളി​ത ബാ​ബു, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ മ​നോ​ജ് വ​ട​ക്കേ​ൽ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​റ്റാ​ജ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന ത​ല​ത്തി​ൽ അ​വാ​ർ​ഡു​ക​ൾ നേ​ടി​യ ചെ​റു​പു​ഴ ജെ​എം യു​പി സ്കൂ​ളി​ലെ പി. ​ലീ​ന, തി​രു​മേ​നി എ​സ്എ​ൻ​ഡി​പി എ​ൽ​പി സ്കൂ​ളി​ലെ ടി. ​നി​ഷാ​കു​മാ​രി, പാ​റോ​ത്തും​നീ​ർ അ​ങ്ക​ണ​വാ​ടി​യി​ലെ അ​ധ്യാ​പി​ക കെ. ​ശ്രീ​ദേ​വി എ​ന്നി​വ​രെ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തിൽ

കാ​ർ​ത്തി​ക​പു​രം: ഉ​ദ​യ​ഗി​രി ​പ​ഞ്ചാ​യ​ത്ത് 2026-27 വാ​ർ​ഷി​ക പ​ദ്ധ​തി വി​ക​സ​ന സെ​മി​നാ​ർ ന​ട​ത്തി. കാ​ർ​ത്തി​ക​പു​രം ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ആ​ലും​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു തോ​മ​സ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​ൻ. പ്ര​സ​ന്ന​കു​മാ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​രാ​യ സ​രി​ത ജോ​സ്, ഷീ​ൻ തെ​ക്കേ​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​യി പ​ള്ളി​പ്പ​റ​മ്പി​ൽ, കെ. ​സൗ​ദ​ത്ത്, വി.​ബി. രാ​ജേ​ഷ്, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ബെ​ന്നി പീ​ടി​യേ​ക്ക​ൽ, ജോ​യി​ച്ച​ൻ പ​ള്ളി​യാ​ലി​ൽ, തോ​മ​സ് വെ​ക്ക​ത്താ​നം, ഇ.​എം. നാ​സ​ർ, വി​ജ​യ​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സൂ​ര്യ പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തിൽ

ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ഷി​ജി വ​ട്ട​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ഓ​ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ പി.​ജെ. മാ​ത്യു വി​ക​സ​ന കാ​ഴ്ച​പ്പാ​ട് അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​റ​ഹ്മാ​ൻ പെ​രു​വ​ണ ക​ര​ട് പ​ദ്ധ​തി​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എം.​പി. ഗോ​പി, ടി.​വി. സു​നി​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​ര​വീ​ന്ദ്ര​ൻ, ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പ്ര​മീ​ള രാ​ജ​ൻ, ഫ​സീ​ല ഷം​സീ​ർ, പി. ​പ്രേ​മ​ല​ത, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ന​സീ​റ, സെ​ക്ര​ട്ട​റി സി.​കെ. ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Development seminar nattuvishesham local news

Recent News

Up