x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​ർ​ഥ​നാ മ​ന്ത്ര​ങ്ങ​ളോ​ടെ വി​ശ്വാ​സി​ക​ൾ; മ​ഞ്ഞ​നി​ക്ക​ര ഭ​ക്തി​സാ​ന്ദ്രം


Published: February 14, 2026 03:08 AM IST | Updated: February 14, 2026 03:08 AM IST

മ​ഞ്ഞ​നി​ക്ക​ര പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച തീ​ർ​ഥാ​ട​ക സ​മ്മേ​ള​നം ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: പ​രി​ശു​ദ്ധ ഇ​ഗ്നാ​ത്തി​യോ​സ് ഏ​ലി​യാ​സ് തൃ​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യു​ടെ അ​നു​ഗ്ര​ഹം തേ​ടി​യെ​ത്തി​യ വി​ശ്വാ​സി​ക​ൾ മ​ഞ്ഞ​നി​ക്ക​ര​യെ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി.
വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രെ പെ​രു​ന്നാ​ൾ ക​മ്മി​റ്റി, മ​ഞ്ഞ​നി​ക്ക​ര മാ​ർ സ്തേ​ഫാ​നോ​സ് പ​ള്ളി, സ​മീ​പ ഇ​ട​വ​ക​ക​ൾ, ദ​യ​റാ, പൗ​രാ​വ​ലി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.

ഫാ ​എ​ബി സ്റ്റീ​ഫ​ൻ , ഫാ. ​ജോ​ൺ പു​ന്ന​മ​റ്റം, ഫാ ​ജോ​ൺ കു​ര്യാ​ക്കോ​സ്, രാ​ജ​ൻ ജോ​ർ​ജ്, അ​ജി​ത്ത് കു​രു​വി​ള, അ​ല​ക്സാ​ണ്ട​ർ കാ​ര​ക്കാ​ട് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​മ​ല്ലൂ​ർ കു​രി​ശ​ങ്ക​ൽ വി​ശ്വാ​സി​ക​ളെ സ്വീ​ക​രി​ച്ചു. ഹൈ​റേ​ഞ്ച് - റാ​ന്നി മേ​ഖ​ല, കി​ഴ​ക്ക​ൻ മേ​ഖ​ല, കൊ​ല്ലം ഭ​ദ്രാ​സ​നം തീ​ർ​ഥാ​ട​ക​രെ​യാ​ണ് പ്ര​ധാ​ന​മാ​യും സ്വീ​ക​രി​ച്ച​ത്.

മ​ഞ്ഞ​നി​ക്ക​ര​യി​ൽ ന​ട​ന്ന തീ​ർ​ഥാ​ട​ക സം​ഗ​മം ശേ​ഷ്ഠ കാ​തോ​ലി​ക്കാ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി വീ​ണാ ജോ​ർ​ജും യാ​ക്കോ​ബാ​യ സ​ഭ​യി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും പ​ങ്കെ​ടു​ത്തു. വി​വി​ധ അ​വാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണ​വും സ​മ്മേ​ള​നാ​ന​ന്ത​രം തീ​ര്‍​ഥ​യാ​ത്ര സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ബ​റി​ങ്ക​ല്‍ അ​ഖ​ണ്ഡ പ്രാ​ർ​ഥ​ന​യും ന​ട​ത്തി.

പെ​രു​ന്നാ​ളി​ന്‍റെ സ​മാ​പ​ന​ദി​വ​സ​മാ​യ മ​ഞ്ഞ​നി​ക്ക​ര മോ​ര്‍ സ്തേ​ഫാ​നോ​സ് ക​ത്തീ​ഡ്ര​ലി​ല്‍ യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​കും. 5.15ന് ​പ്ര​ഭാ​ത പ്രാ​ഥ​ന, 5.45ന് ​സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന.

ഐ​സ​ക് മാ​ര്‍ ഒ​സ്ത്താ​ത്തി​യോ​സ്, ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. 8.30ന് ​പെ​രു​ന്നാ​ൾ കു​ർ​ബാ​ന​യ്ക്ക് യ​ൽ​ദോ മാ​ർ തീ​ത്തൂ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് ക​ബ​റി​ങ്ക​ൽ ധൂ​പ​പ്രാ​ർ​ഥ​ന, നേ​ർ​ച്ച​വി​ള​ന്പ്, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യോ​ടെ പെ​രു​ന്നാ​ൾ സ​മാ​പി​ക്കും.

Tags : Local News Nattuvishesham Pathanamthitta

Recent News

Up