x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റി​ടി​ച്ച് മ​രി​ച്ചു


Published: January 12, 2026 12:45 AM IST | Updated: January 12, 2026 12:45 AM IST

വെ​ള്ള​റ​ട: റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ കാ​റി​ടി​ച്ച് മ​രി​ച്ചു. വെ​ള്ള​റ​ട കോ​വി​ല്ലൂ​ര്‍ വ​ത്സ​ല നി​വാ​സി​ല്‍ വി​ജ​യ​ന്‍റെ ഭാ​ര്യ സു​ജ (50) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് സു​ജ മ​ക്ക​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കി​യ ശേ​ഷം വീ​ട്ടി​ല്‍ നി​ന്നും സ​മീ​പ​ത്തു​ള്ള ക​ട​യി​ലേ​ക്ക് വ​രു​ന്ന​തി​നാ​യി റോ​ഡ​രി​കി​ൽ നി​ല്‍​ക്കു​ന്പോ​ൾ കു​ട​പ്പ​ന​മൂ​ട്ടി​ല്‍ നി​ന്നും വെ​ള്ള​റ​ട ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്നു കാ​ര്‍ സു​ജ​യെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ സ​മീ​പ​ത്തെ സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ച്ചു.

മൃ​ത​ദേ​ഹം ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം സം​സ്‌​ക​രി​ക്കും. മ​ക്ക​ൾ: ആ​ന​ന്ദ്, അ​ഭി​ന​വ്, അ​ഭി​ന​ന്ദ്. വെ​ള്ള​റ​ട പോ​ലീ​സ് കേ​സെ​ടു​ത്തു.

Tags : nattu vishesham Died in a car accident

Recent News

Up