ഡിജിറ്റല്‍ ഡി-അഡിക്ഷന് സെന്ററിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നടത്തിയ ഡിജിറ്റല്‍ പ്രൊട്ടക്ഷന്‍ ചങ്ങല.
കാഞ്ഞങ്ങാട്: ജില്ലയിലെ ഡിജിറ്റല്‍ ഡി അഡിക്ഷന് സെന്ററിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എന്‍എസ്എസ് വോളന്റിയര്‍മാര്‍ക്കായി ഡിജിറ്റല്‍ പ്രൊട്ടക്ഷന്‍ ചങ്ങലയും ആത്മഹത്യാ പ്രതിരോധ ശില്പശാലയും നടത്തി.
കാഞ്ഞങ്ങാട് സ്മൃതി മണ്ഡപത്തിനു സമീപം തീര്‍ത്ത ഡിജിറ്റല്‍ പ്രൊട്ടക്ഷന്‍ ചങ്ങലയില്‍ നൂറുകണക്കിന് എന്‍എസ്എസ് കുട്ടികള്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന ശില്പശാല നഗരസഭ ചെയര്മാന് വി.വി. രമേശന് ഉദ്ഘാടനം ചെയ്തു.
സോഷ്യല്‍ പോലീസിംഗ് ഡിവിഷന് ഓഫീസര്‍ സി.എം. ദേവദാസന് അധ്യക്ഷത വഹിച്ചു. സി.പി. ജിതേഷ്, വി. ഹരിദാസ്, കെ.എം. മനോജ്കുമാര്‍, പ്രദീപന് കോതോളി, തമ്പാന് എന്നിവര്‍ പ്രസംഗിച്ചു. പി.കെ. രാമകൃഷ്ണന് സ്വാഗതവും ശ്രീഷ്മ നന്ദിയും പറഞ്ഞു. ഡോ. ശ്രുതി പണ്ഡിറ്റ്, പി. പ്രിയങ്ക, ഷിനു എന്നിവര്‍ ക്ലാസെടുത്തു.