x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​പ്നസാ​ക്ഷാ​ത്കാ​ര​ത്തി​ന്‍റെ ച​ല​ച്ചി​ത്ര വ​ഴി​ക​ൾ പ​ങ്കു​വ​ച്ച് സം​വി​ധാ​യ​ക​ർ


Published: December 16, 2025 07:02 AM IST | Updated: December 16, 2025 07:02 AM IST

തി​രു​വ​ന​ന്ത​പു​രം: സി​നി​മ എ​ന്ന സ്വ​പ്നം, അ​ത് യാ​ഥാ​ർ​ഥ്യ​മാ​കു​മ്പോ​ൾ നേ​രി​ടേ​ണ്ടി വ​ന്ന അ​നു​ഭ​വ​ങ്ങ​ൾ, ച​ല​ച്ചി​ത്ര വ​ഴി​ക​ളി​ലൂ​ടെ​യു​ള്ള ത​ങ്ങ​ളു​ടെ യാ​ത്ര തുട ങ്ങിയവ സം​വി​ധാ​യ​ക​ർ പ​ങ്കു​വെ​ച്ച​പ്പോ​ൾ വേ​ദി​ക്ക് അ​ത് ന​വ്യാ​നു​ഭ​വ​മാ​യി.


30-ാമ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ചി​ത്ര മേ​ള​യോ​ട​നു​ബ​ന്ധി​ച്ചു ടാ​ഗോ​ർ തീ​യേ​റ്റ​ർ കാമ്പ​സി​ൽ ന​ട​ന്ന "മീ​റ്റ് ദി ​ഡ​യ​റ​ക്ട​ർ' സെ​ഷ​നി​ലാ​ണ് സം​വി​ധാ​യ​ക​ർ അ​വ​രു​ടെ സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ന​ത്തെ പ​റ്റി​യും, സാ​മ്പ​ത്തി​ക വ​ശ​ങ്ങ​ളെ പ​റ്റി​യും മ​ന​സ് തു​റ​ന്ന​ത്.


ഏ​ഷ്യ​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ചോ​ല​നാ​യ്ക്ക​ർ എ​ന്ന ഗു​ഹാ​വാ​സി​ക​ളെക്കൊ​ണ്ട് ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​വ​ള ചി​ത്രീ​ക​രി​ച്ച "ത​ന്ത​പ്പേ​ര്' കേ​ര​ള​ത്തി​ലെ ആ​ദി​വാ​സി ഗോ​ത്ര​ത്തെ എ​ങ്ങ​നെ​യാ​ണ് അ​ടി​യ​ന്ത​രാ​വ​സ്ഥ ബാ​ധി​ച്ച​തെ​ന്ന് അ​ഭ്ര​പാ​ളി​യി​ലൂ​ടെ അ​നു​വാ​ച​ക​രു​ടെ മു​മ്പി​ലെ​ത്തി​ക്കു​ന്നു. ക​ല്യാ​ണം ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടാ​യി​ട്ടും സ്വ​ന്തം സ​മൂ​ഹ​ത്തി​ൽ നി​ന്നും സ്ത്രീ​ക​ളെ ല​ഭി​ക്കാ​തെ പോ​കു​ന്ന ഒ​രു ജ​ന​ത​യു​ടെ ക​ഥ​യാ​ണ് സി​നി​മ.


ത​ന്‍റെ മു​മ്പി​ൽ പോ​ലും നി​ല്ക്കാ​ൻ താ​ല്പ​ര്യ​മി​ല്ലാ​ത്ത​വ​രെ കാമ​റ​യു​ടെ മു​മ്പി​ൽകൊ​ണ്ട് വ​ന്നു, അ​വ​രെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി, അ​വ​രി​ലൂ​ടെ ഒ​രു സി​നി​മ നി​ർ​മി​ക്കു​ക എ​ന്ന ല​ക്ഷ്യം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ വേ​ണ്ടി വ​ന്ന​ത് ആ​റ് വ​ർ​ഷ​മാ​ണെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​വ​ള പ​റ​ഞ്ഞു. ഒ​രു​പാ​ട് സ​മ​യം എ​ടു​ത്തു ചി​ത്രം നി​ർ​മി​ച്ചു​വെ​ങ്കി​ലും, സി​നി​മ എ​ടു​ക്ക​ണം എ​ന്ന ല​ക്ഷ്യം മാ​ത്ര​മേ ത​നി​ക്കു ഉ​ണ്ടാ​യി​രു​ന്നു​ള്ളു എ​ന്ന് "മി​റാ​ഷ്' സം​വി​ധ​ാനം ചെ​യ്ത ഇ​ഷാ​ൻ ഘോ​ഷ് പ​റ​ഞ്ഞു. കൂട്ടു​കാ​രോ​ടു കൂ​ടി, ചെ​റി​യ സോ​ണി കാ​മ​റ​യു​മാ​യി ചി​ത്രം നി​ർ​മി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ൾ ല​ഭി​ച്ച വി​മ​ർ​ശ​ന​ത്തെ പ​റ്റി​യും, സ്ക്രി​പ്റ്റ് ഇ​ല്ലാ​തെ സി​നി​മ എ​ടു​ക്കാ​ൻ ഇ​റ​ങ്ങി​ത്തി​രി​ച്ച ത​ന്‍റെ നാ​ൾ​വ​ഴി​ക​ളെ കു​റി​ച്ചും അ​ദ്ദേ​ഹം വി​വ​രി​ച്ചു.


നാ​ട​ക സം​വി​ധാ​യി​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ഐ.​ജി. മി​നി തന്‍റെ ചി​ത്ര​മാ​യ "ആ​ദി സ്നേ​ഹ​ത്തി​ന്‍റെ വി​രു​ന്നു​മേ​ശ​യി​ൽ' ഇ​ന്ന​ത്തെ കാ​ല​ത്തെ സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ളെക്കു​റി​ച്ചാ​ണ് സം​സാ​രി​ക്കു​ന്ന​ത്. നി​ർ​മാ​താ​വ് ഇ​ല്ലാ​ത്ത​തി​നാ​ൽ ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ചി​ത്രം നി​ർ​മിക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രി​ൽ പ​ല​രും പ്ര​തി​ഫ​ലം വാ​ങ്ങി​യി​ല്ലെ​ന്നും സം​വി​ധാ​യി​ക പ​റ​ഞ്ഞു.


ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ബാ​ലു കി​രി​യ​ത്ത് മോ​ഡ​റേ​റ്റ​റാ​യ സെ​ഷ​നി​ൽ ബെ​ർ​ലി​ൻ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ ആ​ദ്യ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ ഷാ​ഡോ ബോ​ക്സി​ന്‍റെ സം​വി​ധാ​യ​ക​ൻ സൗ​മ്യാ​ന​ന്ദ സാ​ഹി​യും, ലാ​പ്തീ​ൻ സം​വി​ധാ​നം ചെ​യ്ത ര​വി​ശ​ങ്ക​ർ കൗ​ശി​ക്കും പ​ങ്കെ​ടു​ത്തു.

 

ഇന്ന് 72 ചി​ത്ര​ങ്ങ​ൾ;രാ​ത്രി ചി​ത്ര​മാ​യി ഇ​ന്തോ​നേ​ഷ്യ​ൻ ത്രി​ല്ല​ർ


തി​രു​വ​ന​ന്ത​പു​രം: മു​പ്പ​താ​മ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ അ​ഞ്ചാം ദി​ന​മാ​യ ഇ​ന്ന് 72 ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ലോ​ക ക്ലാ​സി​ക്കു​ക​ളും പു​തി​യ സി​നി​മ​ക​ളും ഉ​ൾ​പ്പെ​ടു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന കാ​ഴ്ച​ക​ളാ​ണ് ഇന്ന​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.


ഇ​ന്തോ​നേ​ഷ്യ​ൻ റി​വ​ഞ്ച് ത്രി​ല്ല​റാ​യ "ദി ​ബു​ക്ക്‌ ഓ​ഫ് സി​ജി​ൻ ആൻഡ് ഇ​ല്ലി​യി​ൻ' പാ​തി​രാ​പ്പ​ട​മാ​യി നി​ശാ​ഗ​ന്ധി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ഇ​തി​ഹാ​സ പ്ര​തി​ഭ​യാ​യ ഋ​ത്വി​ക് ഘ​ട്ട​ക്കി​ന്‍റെ ചി​ത്രം "തി​താ​ഷ് ഏ​ക് തി ​ന​ദീ​ർ നാം' ​അ​ജ​ന്ത തി​യേ​റ്റ​റി​ൽ രാ​ത്രി 8.30-ന് ​പ്ര​ദ​ർ​ശി​പ്പി​ക്കും. അ​ദ്വൈ​ത മ​ല്ല​ബ​ർ​മന്‍റെ നോ​വ​ൽ ആ​ധാ​ര​മാ​ക്കി നി​ർ​മി​ച്ച ഈ ​ചി​ത്രം, വി​ഭ​ജ​ന​ത്തി​നു മു​മ്പു​ള്ള കി​ഴ​ക്ക​ൻ ബം​ഗാ​ളി​ലെ തി​താ​ഷ് ന​ദി​യോ​ര​ത്തെ മ​ത്സ്യ​ത്തൊ​ ഴി​ലാ​ളി​ക​ളു​ടെ ന​ഷ്ട​പ്പെ​ട്ട സാ​മൂ​ഹി​ക സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.


ക​ൺ​ട്രി ഫോ​ക്ക​സ് വി​ഭാ​ഗ​ത്തി​ൽ വി​യ​റ്റ്നാ​മീ​സ് ക​മി​ങ് ഓ​ഫ് ഏ​ജ് ഡ്രാ​മ​യാ​യ "വ​ൺ​സ് അ​പ്പോ​ൺ എ ​ല​വ് സ്റ്റോ​റി' ന്യൂ-3 ​തി​യേ​റ്റ​റി​ൽ രാ​ത്രി എട്ടി നു പ്ര​ദ​ർ​ശി​പ്പി​ക്കും. സ​മ​കാ​ലി​ക ലോ​ക സി​നി​മ​യി​ലെ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യി മാ​റി​യ വി​ഖ്യാ​ത സം​വി​ധാ​യ​ക​ൻ ഗ​രി​ൻ നു​ഗ്രോ​ഹോ​യു​ടെ "ലെ​റ്റ​ർ ടു ​ആ​ൻ എ​യ്ഞ്ച​ൽ' ഏ​രി​സ്പ്ലെ​ക്സ്-4-​ൽ രാ​വി​ലെ 9.45-ന് ​പ്ര​ദ​ർ​ശി​പ്പി​ക്കും.


ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് ജേ​താ​വ് അ​ബ്ദ്റ​ഹ്മാ​നെ സി​സാ​ക്കൊ​യു​ടെ "ബ​മാ​കോ', "ലൈ​ഫ് ഓ​ൺ എ​ർ​ത്ത്' എ​ന്നീ ചി​ത്ര​ങ്ങ​ളും ഇന്നു പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.


അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര വി​ഭാ​ഗ​ത്തി​ൽ "ഖി​ഡ്കി ഗാ​വ്', "ദി ​സെ​റ്റി​ൽ​മെ​ന്‍റ്', 'കി​സ്സി​ംഗ് ബ​ഗ്', "ത​ന്ത​പ്പേ​ര്' തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ടാ​കും.


മ​ല​യാ​ളം സി​നി​മ ടു​ഡേ വി​ഭാ​ഗ​ത്തി​ൽ ഷെ​റി ഗോ​വി​ന്ദ​ന്‍റെ "സ​മ​സ്താ ലോ​ക', ശ്രീ​ജി​ത്ത് എ​സ്. കു​മാ​റി​ന്‍റെ "ശേ​ഷി​പ്പ്', ന​ട​ൻ രാ​ജേ​ഷ് മാ​ധ​വ​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത "പെ​ണ്ണും പൊ​റാ​ട്ടും' തു​ട​ങ്ങി​പ്ര​മേ​യ​ത്തി​ന്‍റെ പു​തു​മ​കൊ​ണ്ടും ആ​ഖ്യാ​ന മി​ക​വു​കൊ​ണ്ടും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.
ലോ​ക സി​നി​മ വി​ഭാ​ഗ​ത്തി​ൽ പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ റാ​ഡു ജൂ​ഡ് സം​വി​ധാ​നം ചെ​യ്ത "കോ​ണ്ടി​നെ​ന്‍റ​ൽ 25' ഉ​ൾ​പ്പെ​ടെ 24 ചി​ത്ര​ങ്ങ​ളാ​ണ് പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തു​ക.

 

കെ​എ​സ്ഡ​ബ്ല്യു​എം​പി ഐ​എ​ഫ്എ​ഫ്കെ​യി​ലെ  സ്റ്റാ​ൾ പ്ര​വ​ർ​ത്ത​നം ആരംഭിച്ചു


തി​രു​വ​ന​ന്ത​പു​രം: നി​ങ്ങ​ളു​ടെ നാ​ട്ടി​ൽ ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​നം വ​ലി​യൊ​രു പ്ര​ശ്ന​മാ​ണോ? അ​തി​ന് ശാ​സ്ത്രീ​യ​വും സു​സ്ഥി​ര​വു​മാ​യ പ​രി​ഹാ​രം കാ​ണ​ണോ? എ​ങ്കി​ൽ കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ലെ കേ​ര​ള സ​ർ​ക്കാ​രി​ന്റെ ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ (കെ​എ​സ്ഡ​ബ്ല്യു​എം​പി) യു​ടെ സ്റ്റാ​ളി​ലേ​ക്ക് പോ​ന്നോ​ളൂ. മാ​ലി​ന്യ സം​സ്ക​ര​ണ മാ​ർ​ഗ​ങ്ങ​ളെ കു​റി​ച്ച് അ​റി​വ് പ​ക​രു​ന്ന എ​സ്ഡ​ബ്ല്യു​എം​പി) സ്റ്റാ​ൾ കേ​ര​ള ച​ല​ച്ചി​ത്ര മേ​ള​യു​ടെ പ്ര​ധാ​ന​വേ​ദി​യാ​യ ടാ​ഗോ​ർ തി​യേ​റ്റ​റി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. പ​ദ്ധ​തി​യു​ടെ ഡ​യ​റ​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.


മാ​ലി​ന്യ​ത്തെ എ​ങ്ങ​നെ ഭാ​വി​യു​ടെ ഇ​ന്ധ​ന​മാ​യി മാ​റ്റാ​മെ​ന്ന് അ​വ​ത​ര​ണ​ത്തോ​ടെ വ്യ​ക്ത​മാ​ക്കു​ന്ന ബ​യോ സി​എ​ൻ​ജി പ്ലാ​ന്‍റിന്‍റെ മാ​തൃ​ക​യാ​ണ് സ്റ്റാ​ളി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. ഈ ​സാ​ങ്കേ​തി​ക​വി​ദ്യ കാ​ഴ്ച​ക്കാ​ർ​ക്ക് നേ​രി​ട്ട് മ​ന​സി​ലാ​ക്കു​ന്ന​തി​നൊ​പ്പം ത​ത്സ​മ​യ സം​ശ​യ​ദൂ​രീ​ക​ര​ണ​ത്തി​ന് കെ​എ​സ്ഡ​ബ്ല്യു​എം​പി ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന​വും ല​ഭി​ക്കും.


സം​സ്ഥാ​ന​ത്ത് ഒ​രി​ക്ക​ൽ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ങ്ങ​ളാ​യി കി​ട​ന്ന സ്ഥ​ല​ങ്ങ​ൾ മ​നോ​ഹ​ര​മാ​യ ഹ​രി​ത ഉ​ദ്യാ​ന​ങ്ങ​ളാ​യി മാ​റി​യ അ​ത്ഭു​തം വി​ആ​ർ ഹെ​ഡ് സെ​റ്റി​ലൂ​ടെ (വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി) നേ​രി​ട്ട് അ​നു​ഭ​വി​ച്ച​റി​യാ​നു​ള്ള വി ​ആ​ർ "റി​യാ​ലി​റ്റി ചെ​ക്ക്' ആ​ണ് സ്റ്റാ​ളി​ന്‍റെ മ​റ്റൊ​രു ആക​ർ​ഷ​ണം.

Tags : film festival cinematic ways realizing dreams

Recent News

Up