x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗ് ജി​ല്ലാ ക​ള​ക്ട​ർ വി​ല​യി​രു​ത്തി


Published: December 7, 2025 06:00 AM IST | Updated: December 7, 2025 06:00 AM IST

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗ് ന​ട​പ​ടി​ക​ൾ ക​ൽ​പ്പ​റ്റ എ​സ്ക​ഐം​ജെ സ്കൂ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ വി​ല​യി​രു​ത്തു​ന്നു.

ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​മാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ വി​ല​യി​രു​ത്തി. ക​ൽ​പ്പ​റ്റ എ​സ്ക​ഐം​ജെ സ്കൂ​ളി​ലും ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ലും മാ​ന​ന്ത​വാ​ടി സെ​ന്‍റ് പാ​ട്രി​ക്സ് സ്കൂ​ളി​ലു​മു​ള്ള വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു. ക​മ്മീ​ഷ​നിം​ഗ് ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി.

മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ മാ​ന​ന്ത​വാ​ടി സെ​ന്‍റ് പാ​ട്രി​ക്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ലും ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ എ​സ്ക​ഐം​ജെ ഹൈ​സ്കൂ​ളി​ലും പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ പ​ന​മ​രം ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലു​മാ​ണ് ക​മ്മീ​ഷ​നിം​ഗ് ന​ട​ന്ന​ത്.

ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ എ​സ്ഡി​എം എ​ൽ​പി സ്കൂ​ളി​ലും മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ൽ സെ​ന്‍റ് പാ​ട്രി​ക് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ൽ അ​സം​പ്ഷ​ൻ ഹൈ​സ്കൂ​ളി​ലും ക​മ്മീ​ഷ​ൻ ചെ​യ്തു. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ബ്സ​ർ​വ​ർ, റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ, സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ​മാ​ർ, മാ​സ്റ്റ​ർ ട്രെ​യി​ന​ർ​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​വി​എം​ക​മ്മീ​ഷ​നിം​ഗ് ന​ട​പ​ടി​ക​ൾ നേ​രി​ൽ​ക്ക​ണ്ട് വി​ല​യി​രു​ത്താ​ൻ അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ​ക്ക് അ​വ​സ​രം ഒ​രു​ക്കി​യി​യി​രു​ന്നു.

Tags : Local News Wayanad

Recent News

Up