x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് 27ന്


Published: January 25, 2026 06:29 AM IST | Updated: January 25, 2026 06:29 AM IST

പാ​ല​ക്കാ​ട്: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യ്ക്കെ​തി​രേയും ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ത​ക​ർ​ക്കു​ന്ന കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രുക​ളു​ടെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേയും ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 27 നു ന​ട​ത്തു​ന്ന ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് വി​ജ​യി​പ്പി​ക്കു​വാ​ൻ ജി​ല്ലാ കോ​ൺ​ഗ്ര​സ് നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു.

വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കു​വാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വ​ണ​മെ​ന്നും യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​ഷ്ട്രീ​യ​കാ​ര്യസ​മി​തി അം​ഗം സി.​പി. മു​ഹ​മ്മ​ദ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി. ​ച​ന്ദ്ര​ൻ, കെ.​എ. തു​ള​സി, കെ​പി​സി​സി നി​ർ​വാ​ഹ സ​മി​തി അം​ഗം സി.​വി. ബാ​ല​ച​ന്ദ്ര​ൻ, യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ പി. ​ബാ​ല​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വി. ​രാ​മ​ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും ഓ​മ​ന ഉ​ണ്ണി ന​ന്ദി​യും പ​റ​ഞ്ഞു.

Tags : nattu vishesham District Congress Committee

Recent News

Up