x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അ​ക്ഷ​ര​പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു


Published: February 15, 2026 05:52 AM IST | Updated: February 15, 2026 05:52 AM IST

മി​ക​ച്ച ക​വി​താ​സ​മാ​ഹാ​ര​ത്തി​നു​ള്ള പു​ര​സ്കാ​രം സ്റ്റെ​ല്ല മാ​ത്യു​വി​ന്

ക​ൽ​പ്പ​റ്റ: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ 2025ലെ ​അ​ക്ഷ​ര​പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. മി​ക​ച്ച എ​ഴു​ത്തു​കാ​ർ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ ഷീ​ല ടോ​മി(​ക​ഥാ​സ​മാ​ഹാ​രം-​കി​ളി​നോ​ച്ചി​യി​ലെ ശ​ല​ഭ​ങ്ങ​ൾ), ഡോ. ​കെ. ര​മേ​ശ​ൻ(​സാ​ഹി​ത്യ നി​രൂ​പ​ണം-​ബെ​ന്യാ​മി​ൻ;​പ്ര​ത്യാ​ശാ​മു​ന​ന്പി​ലെ എ​ഴു​ത്തു​ക​ൾ), സി.​വി. ജോ​യി(​നോ​വ​ൽ-​പ​ക്ഷി​ക്കൂ​ടു​ക​ളു​ടെ മ്യൂ​സി​യം), സ്റ്റെ​ല്ല മാ​ത്യു(​ക​വി​താ​സ​മാ​ഹാ​രം-​ഒ​രാ​ൾ​ക്കു​ള്ള മൂ​ന്ന് ചാ​യ​ക​ൾ)​എ​ന്നി​വ​ർ നേ​ടി.

ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് പി.​കെ. സ​ത്താ​ർ, വൈ​ത്തി​രി താ​ലൂ​ക്ക് സെ​ക്ര​ട്ട​റി സി.​എം. സു​മേ​ഷ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​ജി​തി​ൻ ക​ണ്ടോ​ത്ത്, സം​സ്ഥാ​ന സ​മി​തി​യം​ഗം പി. ​ശി​വ​ദാ​സ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

ജി​ല്ല​യി​ലെ മി​ക​ച്ച ഗ്ര​ന്ഥ​ശാ​ല​യ്ക്കു​ള്ള പി. ​പോ​ക്ക​ർ സ്മാ​ര​ക പു​ര​സ്കാ​ര​ത്തി​ന് മാ​ന​ന്ത​വാ​ടി പൂ​ള​യ്ക്ക​ൽ ഗോ​ത്ര​ദീ​പം ആ​ദി​വാ​സി ഗ്ര​ന്ഥാ​ല​യ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി അ​വ​ർ അ​റി​യി​ച്ചു.
പാ​പ്ല​ശേ​രി ഇ.​കെ. നാ​യ​നാ​ർ വാ​യ​ന​ശാ​ല​യാ​ണ് ബ​ത്തേ​രി താ​ലൂ​ക്കി​ലെ മി​ക​ച്ച ഗ്ര​ന്ഥ​ശാ​ല. വൈ​ത്തി​രി താ​ലൂ​ക്കി​ലെ മി​ക​ച്ച ഗ്ര​ന്ഥാ​ല​യ​മാ​യി വ​ണ്ടി​യാ​ന്പ​റ്റ യു​വ​ശ​ബ്ദം ഗ്ര​ന്ഥാ​ല​യ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു. വെ​ള്ള​മു​ണ്ട വി​ജ്ഞാ​ൻ ലൈ​ബ്ര​റി​യാ​ണ് മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ മി​ക​ച്ച ഗ്ര​ന്ഥ​ശാ​ല. ജി​ല്ല​യി​ലെ മി​ക​ച്ച ലൈ​ബ്രേ​റി​യ​നു​ള്ള എം. ​ബാ​ല​ഗോ​പാ​ൽ സ്മാ​ര​ക പു​ര​സ്കാ​ര​ത്തി​ന് മാ​ണ്ടാ​ട് ഗ്രാ​മോ​ദ​യം ക്ല​ബ് ആ​ൻ​ഡ് ലൈ​ബ്ര​റി​യി​ലെ പി.​എം. യെ​ൽ​ദോ​യെ തെ​ര​ഞ്ഞെ​ടു​ത്തു.

മാ​ന​ന്ത​വാ​ടി പ​ഴ​ശി സ്മാ​ര​ക ഗ്ര​ന്ഥാ​ല​യ​ത്തി​ലെ വി.​പി. ഷി​നോ​ജാ​ണ് മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ മി​ക​ച്ച ലൈ​ബ്രേ​റി​യ​ൻ. ബ​ത്തേ​രി താ​ലൂ​ക്കി​ലെ മി​ക​ച്ച ലൈ​ബ്രേ​റി​യ​നാ​യി പു​ൽ​പ്പ​ള്ളി ച​ണ്ണോ​ത്തു​കൊ​ല്ലി ജൂ​ലി ലൈ​ബ്ര​റി​യി​ലെ കെ.​ജെ. തോ​മ​സി​നെ​യും വൈ​ത്തി​രി താ​ലൂ​ക്കി​ലെ മി​ക​ച്ച ലൈ​ബ്രേ​റി​യ​നാ​യി പാ​റ​ത്തോ​ട് ഭാ​വ​ചി​ത്ര ഗ്ര​ന്ഥ​ശാ​ല​യി​ലെ ജാ​സ്മി​ൻ ലി​ജോ​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. പു​ര​സ്കാ​ര​ങ്ങ​ൾ 17ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മു​ട്ടി​ൽ എം​ആ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 17ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ത്തു​ന്ന സാം​സ്കാ​രി​ക സം​ഗ​മ​ത്തി​ൽ വി​ത​ര​ണം ചെ​യ്യും.

സം​ഗ​മം ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും. മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​പി. ര​ഞ്ജി​ത്ത് മു​ഖ്യാ​തി​ഥി​യാ​കും. "കേ​ര​ളം: എ​ഴു​ത്ത്, വാ​യ​ന, പ്ര​തി​രോ​ധം’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തും. ഡോ. ​പി.​കെ. ഗോ​പ​ൻ വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. ജി​ല്ല​യി​ൽ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​നു കീ​ഴി​ൽ 268 ഗ്രാ​മീ​ണ ഗ്ര​ന്ഥ​ശാ​ല​ക​ളു​ണ്ട്. ഇ​തി​ൽ 36 എ​ണ്ണം പ​ട്ടി​ക​വ​ർ​ഗ ഗ്ര​ന്ഥാ​ല​യ​ങ്ങ​ളാ​ണ്. കു​റ​ഞ്ഞ​ത് 1,000 പു​സ്ത​ക​ങ്ങ​ളും കെ​ട്ടി​ട സൗ​ക​ര്യ​വും ഒ​രു വ​ർ​ഷം പ​ഴ​ക്ക​വു​മു​ള്ള ഗ്ര​ന്ഥാ​ല​യ​ങ്ങ​ൾ​ക്കാ​ണ് കൗ​ണ്‍​സി​ൽ അ​ഫി​ലി​യേ​ഷ​ൻ ന​ൽ​കു​ന്ന​ത്. ജി​ല്ല​യി​ലെ മൂ​ന്ന് താ​ലൂ​ക്കു​ക​ളി​ലും 2030 ഓ​ടെ 150 വീ​തം ലൈ​ബ്ര​റി​ക​ൾ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കൗ​ണ്‍​സി​ൽ പ്ര​വ​ർ​ത്ത​ന​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Wayanad

Recent News

Up