x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദൈ​വ​പ​രി​പാ​ല​ന ന​മ്മെ വ​ഴി​ന​ട​ത്ത​ണം: ഫാ. ​സേ​വ്യ​ര്‍ഖാ​ന്‍ വ​ട്ടാ​യി​ല്‍


Published: February 19, 2026 07:30 AM IST | Updated: February 19, 2026 07:30 AM IST

എ​സ്ബി കോ​ള​ജ് മൈ​താ​ന​ത്ത് ആ​രം​ഭി​ച്ച ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത 27-ാമ​ത് ബൈ​ബി​ള്‍ ക​ണ്‍വ​ന്‍ഷ​നി​ല്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ സ​ന്ദേ​ശം ന​ല്‍കു​ന്നു.

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ബി കോ​ള​ജ് മൈ​താ​ന​ത്തെ മാ​ര്‍ പ​വ്വ​ത്തി​ല്‍ ന​ഗ​റി​ല്‍ ആ​രം​ഭി​ച്ച 27-ാമ​ത് ബൈ​ബി​ള്‍ ക​ണ്‍വ​ന്‍ഷ​നിലേക്ക് വി​ശ്വാ​സി​ക​ളു​ടെ പ്ര​വാ​ഹം. അ​മ്പ​തുനോ​മ്പി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ഏ​റെ ആ​ഗ്ര​ഹ​ത്തോ​ടും ദാ​ഹ​ത്തോ​ടുംകൂ​ടി​യാ​ണ് അ​തി​രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ള്‍ വ​ച​ന​ കൂ​ടാ​ര​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന​ലെ കാ​ല്‍ ല​ക്ഷ​ത്തോ​ളം​പേ​ര്‍ പ​ങ്കെ​ടു​ത്തു.

ദൈ​വ​പ​രി​പാ​ല​ന ന​മ്മെ വ​ഴി​ന​ട​ത്ത​ണ​മെ​ന്നും വ​ച​നം ഗ്ര​ഹി​ച്ച് ഉ​ണ​ര്‍ന്നു പ്ര​വ​ര്‍ത്തി​ക്ക​ണ​മെ​ന്നും പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​ന്‍ ഫാ. ​സേ​വ്യ​ര്‍ഖാ​ന്‍ വ​ട്ടാ​യി​ല്‍ പ​റ​ഞ്ഞു. ബൈ​ബി​ള്‍ അ​പ്പൊ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍ജ് മാ​ന്തു​രു​ത്തി​ല്‍, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ന്‍റ​ണി കാ​ച്ചാം​കോ​ട്, സി​സ്റ്റ​ര്‍ ബ്രി​ജി എ​ഫ്‌​സി​സി, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി ഡോ. ​രേ​ഖ മാ​ത്യൂ​സ്, ക​ത്തീ​ഡ്ര​ല്‍ കൈ​ക്കാ​ര​ന്‍ ചാ​ള്‍സ് പാ​ലാ​ത്ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഫാ. ​സേ​വ്യ​ര്‍ഖാ​ന്‍ വ​ട്ടാ​യി​ല്‍ എ​ല്ലാ ​ദി​വ​സ​വും വചന പ്രഘോഷ​ണം ന​ട​ത്തും

ബ്ര​ഹ​ത്താ​യ പ​ന്ത​ലും അ​നു​ബ​ന്ധ ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​ണ് കോ​ള​ജ് മൈ​താ​ന​ത്തു​ള്ള​ത്. വ​ച​നപ്ര​ഘോ​ഷ​ണ​വും ശു​ശ്രൂ​ഷ​ക​ളും എ​ല്ലാ​വ​ര്‍ക്കും ദൃ​ശ്യ​മാ​കും​വി​ധം വി​ശാ​ല​മാ​യ എ​ല്‍ഇ​ഡി വോ​ളു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

22 വ​രെ തീ​യ​തി​ക​ളി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ജ​പ​മാ​ല, 4.30ന് ​വി​ശു​ദ്ധ കു​ര്‍ബാ​ന, 5.30ന് ​ഗാ​ന​ശു​ശ്രൂ​ഷ, ആ​റി​ന് വ​ച​നപ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന എ​ന്നിവ‍ ന​ട​ക്കും. എ​ല്ലാ ദി​വ​സ​വും ഫാ. ​സേ​വ്യ​ര്‍ഖാ​ന്‍ വ​ട്ടാ​യി​ല്‍ ക​ണ്‍വ​ന്‍ഷ​ന്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ക​ണ്‍വ​ന്‍ഷ​ന്‍ ദി​ന​ങ്ങ​ളി​ല്‍ അ​ട്ട​പ്പാ​ടി സെ​ഹി​യോ​ന്‍ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൗ​ണ്‍സ​ലിം​ഗി​നു​ള്ള ക്ര​മീ​ക​ര​ണ​മു​ണ്ടാ​കും. കൗ​ണ്‍സ​ലിം​ഗ് ആ​വ​ശ്യ​മു​ള്ള​വ​ര്‍ 9495379045, 7591973033 എ​ന്നീ ഫോ​ണു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

ക​ണ്‍വ​ന്‍ഷ​ന് എ​ത്തു​ന്ന​വ​ര്‍ക്ക് തി​രി​കെ​പ്പോ​കാ​ന്‍ ബ​സു​ക​ളും വാ​ഹ​ന പാ​ര്‍ക്കിം​ഗി​ന് വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Kottayam

Recent News

Up