ഗാന്ധിനഗർ: സർക്കാർ മെഡിക്കല്‍ കോളജ് അധ്യാപക ഡോക്ടർമാർ ആശുപത്രികളിൽ ഒപി ബഹിഷ്കരിച്ചു. കോട്ടയം മെഡിക്കൽ കോളജിലും ബഹിഷ്കരണം നടന്നു. ആരോഗ്യ മന്ത്രിയുമായി കെജിഎംസിടിഎ അടുത്തിടെ നടത്തിയ ചർച്ചയിൽ തീരുമാനം ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് സമരം തുടരുന്നത്.
ഒപി, ഓപ്പറേഷൻ തിയറ്റർ, അധ്യാപനം തുടങ്ങി വിവിധ വിഭാഗങ്ങൾ പണിമുടക്കിന്റെ ഭാഗമായി. ഒപികളിൽ രോഗികൾ കുറവായിരുന്നു. അതേസമയം സമരമറിയാതെ എത്തിയ രോഗികൾ ബുദ്ധിമുട്ടിലായി. അത്യാഹിതം, ലേബർ റൂം, അടിയന്തര ഓപ്പറേഷൻ തുടങ്ങിയ വിഭാഗങ്ങൾ സമരത്തിൽനിന്ന് ഒഴിവാക്കിയെങ്കിലും മറ്റ് ഓപ്പറേഷനുകൾക്ക് മുടക്കം നേരിട്ടു. ജൂണിയർ ഡോക്ടർമാർ ആശുപത്രിയുടെ പ്രവർത്തനത്തിൽ സജീവമായിരുന്നു.
ഡോക്ടർമാർ നടത്തുന്ന സമരത്തില്‍ ഭിന്നത രൂപപ്പെട്ടിട്ടുണ്ട്. സർക്കാർ മെഡിക്കല്‍ കോളജ് ഡോക്ടർമാരുടെ മറ്റൊരു സംഘടനയായ കേരള ഗവ. പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ ടീച്ചേഴ്സ് അസോസിയേഷൻ സമരത്തില്‍നിന്ന് വിട്ടുനിന്നു.
ശന്പള പരിഷ്കരണ കുടിശിക വിതരണം ചെയ്യുക, സംസ്ഥാനത്ത് പുതിയ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുക, രോഗികൾക്ക് ആനുപാതികമായി ഡോക്ടർമാരെ സൃഷ്ടിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെജിഎംസിടിഎ ഒപി ബഹിഷ്കരണം നടത്തിയത
Tags : local nattuvishesham Doctors