x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ​​ക്ട​​ർ​​മാ​​രു​​ടെ സ​​മ​​രം: വി​​ദ​​ഗ്ധ ചി​​കി​​ത്സ​​യെ ബാ​​ധി​​ക്കു​​ന്നു 


Published: February 23, 2026 07:19 AM IST | Updated: February 23, 2026 07:19 AM IST

ഗാ​​ന്ധി​​ന​​ഗ​​ർ: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ അ​​ധ്യാ​​പ​​ക ഡോ​​ക്ട​​ർ​​മാ​​രു​​ടെ സ​​മ​​രം തു​​ട​​രു​​ന്ന​​ത് ഒ​​പി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ത്തെ ഇ​​ന്നും ബാ​​ധി​​ക്കും. ഡോ​​ക്ട​​ർ​​മാ​​രു​​ടെ ഒ​​പി ബ​​ഹി​​ഷ്ക​​ര​​ണം തു​​ട​​രു​​ക​​യാ​​ണ്. നി​​ല​​വി​​ൽ പി​​ജി റ​​സി​​ഡ​​ൻ​​സ്, ഹൗ​​സ് സ​​ർ​​ജ​​ന്മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഒ​​പി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ക്കു​​ന്ന​​ത്. അ​​ധ്യാ​​പ​​ക ഡോ​​ക്ട​​ർ​​മാ​​ർ ഒ​​പി ബ​​ഹി​​ഷ്ക​​രി​​ക്കു​​ന്ന​​തി​​നെ തു​​ട​​ർ​​ന്ന് രോ​​ഗി​​ക​​ൾ​​ക്ക് വി​​ദ​​ഗ്ധ ചി​​കി​​ത്സ ല​​ഭി​​ക്കാ​​തെ പോ​​കു​​ന്നു. ഇ​​ത് രോ​​ഗി​​ക​​ളു​​ടെ സ്ഥി​​തി വ​​ഷ​​ളാ​​ക്കു​​ന്ന​​തി​​ന് ഇ​​ട​​യാ​​ക്കി​​യേ​​ക്കും.

റു​​മ​​റ്റോ​​ള​​ജി വി​​ഭാ​​ഗം ഒ​​പി ഇ​​ന്നും പ്ര​​വ​​ർ​​ത്തി​​ക്കി​​ല്ലെ​​ന്ന് ആ​​ശു​​പ​​ത്രി​​യി​​ൽ നോ​​ട്ടീ​​സ് ഒ​​ട്ടി​​ച്ചി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ 16 മു​​ത​​ൽ ആ​​രം​​ഭി​​ച്ച അ​​ധ്യാ​​പ​​ക ഡോ​​ക്ട​​ർ​​മാ​​രു​​ടെ അ​​നി​​ശ്ചി​​ത​​കാ​​ല ഒ​​പി ബ​​ഹി​​ഷ്ക​​ര​​ണം ഏ​​ഴു ദി​​വ​​സം പി​​ന്നി​​ട്ടു. ശ​​ന്പ​​ള പ​​രി​​ഷ്ക​​ര​​ണം ന​​ട​​ത്തു​​ക, ഡി​​എ കു​​ടി​​ശി​​ക ന​​ൽ​​കു​​ക തു​​ട​​ങ്ങി​​യ വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ളു​​ന്ന​​യി​​ച്ചാ​​ണ് സ​​മ​​രം.

Tags : Local News Nattuvishesham Kottayam

Recent News

Up