x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​റ​മേ നി​ന്നു​ള്ള​വ​രെ പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് വേ​ണ്ടെ​ന്ന് ജി​ല്ലാ കോ​ൺ​ഗ്ര​സ് യോ​ഗം


Published: February 20, 2026 03:48 AM IST | Updated: February 20, 2026 03:48 AM IST

പ​ത്ത​നം​തി​ട്ട: ജി​ല്ല​യ്ക്കു പു​റ​ത്തു നി​ന്നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ൾ വേ​ണ്ടെ​ന്ന് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ ആ​വ​ശ്യം. അ​ഞ്ച് സീ​റ്റു​ക​ളി​ലും ജി​ല്ല​യി​ൽ നി​ന്നു​ള്ള ആ​ളു​ക​ൾ മ​ത്സ​രി​ച്ചാ​ൽ മ​തി​യെ​ന്നു​മു​ള​ള ആ​വ​ശ്യ​ത്തെ ഭൂ​രി​പ​ക്ഷം നേ​താ​ക്ക​ളും പി​ന്തു​ണ​ച്ചു.

കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫി​ൽ നി​ന്ന് തി​രു​വ​ല്ല സീ​റ്റ് കോ​ൺ​ഗ്ര​സ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി ഉ​യ​ർ​ന്നു. ആ​റ​ന്മു​ള​യി​ല​ട​ക്കം പു​റ​മേ നി​ന്നു​ള്ള​വ​രെ സ്ഥാ​നാ​ർ​ഥി​ക​ളാ​യി പ​രി​ഗ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ ഒ​രു​വി​ഭാ​ഗം പ്രാ​ദേ​ശി​ക​വാ​ദം ഉ​യ​ർ​ത്തി​യ​ത്.

എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ ഒ​രു തീ​രു​മാ​ന​വും ഡി​സി​സി യോ​ഗ​ത്തി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ച​ർ​ച്ച​യ്ക്കി​ടെ പ​ല ആ​വ​ശ്യ​ങ്ങ​ളു​യ​രാ​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Pathanamthitta

Recent News

Up