എടത്വ: സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സിആര്സിസിമാര്ക്കുള്ള ഡിആര്‍ജി റസിഡന്‍ഷ്യല്‍ പരിശീലനം നടന്നു. പൊതുവിദ്യാലയങ്ങളിലെ അക്കാദമിക നിലവാരം ഉയര്‍ത്തുക, സമഗ്ര ഗുണമേന്മ ഉറപ്പാക്കുക, തുല്യതയില്‍ ഊന്നിയുള്ള ഗുണമേന്മ വിദ്യാഭ്യാസം ഓരോ കുട്ടികള്‍ക്കും ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ദ്വിദിന പരിശീലന ശില്‍പ്പശാലയുടെ ജില്ലാതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രന് നിര്‍വഹിച്ചു.
ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനല്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാകിരണം മിഷന് കോഡിനേറ്റര്‍ എ.ജി. ജയകൃഷ്ണന്, ജില്ല പ്രോഗ്രാം ഓഫീസര്‍ ഡോ. സുനില്‍ മാര്‍ക്കോസ്, ജി. ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു.
ഒന്നും രണ്ടും പാദവാര്‍ഷിക പരീക്ഷയുടെ അടിസ്ഥാനത്തില്‍ ക്ലാസ് 8, 9 കുട്ടികള്‍ക്ക് നല്കുന്ന അധിക പിന്തുണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് റെസിഡന്‍ഷ്യല്‍ ശില്പശാല സംഘടിപ്പിച്ചത്. തുറവൂർ, ചേര്‍ത്തല, കായംകുളം, അമ്പലപ്പുഴ, മങ്കൊമ്പ് ബിആര്‍സി ട്രയിനര്‍മാരായ ജയശ്രീ, ജിസ്ന, രാജലക്ഷ്മി, രമ്യ രവീന്ദ്രന്, ആനി എന്നിവര്‍ ആര്പിമാരായി പങ്കെടുത്ത