പള്ളിത്തോട് ചാപ്പക്കടവിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കുത്തിയതോട് പഞ്ചായത്ത് ഒന്നാം വർഡംഗം ജിനി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ചേർത്തല വ
തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ഒന്നാം വർഡംഗം ജിനി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ചേർത്തല വാട്ടർ അഥോറിറ്റി അസി. എക്സിക്യൂട്ടീവ് എൻജിനിയറെ ഉപരോധിച്ചു. കുത്തിയത്താട് പഞ്ചായത്തിന്റെ തീരപ്രദേശമായ ചാപ്പക്കടവിലുണ്ടായായ അതിരൂക്ഷമായ കുടിവെള്ളപ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ഉപരോധിച്ചത്.
തുടർന്നു സമര പ്രഖ്യാപന നോട്ടീസ് നൽകി. അടിയന്തരമായി തീരദേശത്ത് താത്കാലിക സംവിധാനമൊരുക്കാമെന്നും നാളെ പൂർണ രീതിയിൽ പമ്പിംഗ് തുടങ്ങി വെള്ളിയാഴ്ച മുതൽ ചാപ്പക്കടവുമേഖലയിൽ കുടിവെള്ളവിതരണം പുനഃസ്ഥാപ്പിക്കാമെന്നുമുള്ള ഉറപ്പിൻമേലാണ് രണ്ടു മണിക്കൂർ നീണ്ടുനിന്നസമരം അവസാനിപ്പിച്ചത്. ജയിംസ് ചിങ്കുതറ, അനീഷ്, ഉമ്മച്ചൻ, ആകാശ് ബെൻഹർ തുടങ്ങിയവർ സമരപരിപാടികൾക്കു നേതൃത്വം നൽകി.