x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു


Published: February 16, 2026 05:30 AM IST | Updated: February 16, 2026 05:30 AM IST

പൂ​ള​പ്പാ​റ- വേ​ള​ങ്കോ​ട് റോ​ഡി​ൽ ചാ​ലി​പ്പ​ടി​യി​ൽ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു.

കോ​ട​ഞ്ചേ​രി: പൂ​ള​പ്പാ​റ- വേ​ള​ങ്കോ​ട് റോ​ഡി​ൽ ചാ​ലി​പ്പ​ടി​യി​ൽ കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു. ആ​റു​മാ​സ​ത്തി​ല​ധി​ക​മാ​യി കു​ടി​വെ​ള്ളം പാ​ഴാ​വു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് സ്ഥാ​പി​ച്ച ഇ​രു​മ്പ് പൈ​പ്പാ​ണ് തു​രു​മ്പ് പി​ടി​ച്ച് പൊ​ട്ടി ന​ശി​ച്ച നി​ല​യി​ലാ​യ​ത്. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്.

ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ വെ​ള്ള​മാ​ണ് പാ​ഴാ​കു​ന്ന​ത്. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന പ​ല കു​ടും​ബ​ങ്ങ​ൾ​ക്കും വേ​ന​ൽ ക​ടു​ത്ത​തോ‌​ടെ കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണ്.
പ​ഴ​യ ഇ​രു​മ്പ് പൈ​പ്പ് മാ​റ്റി പു​തി​യ പൈ​പ്പ് സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags : Local News Nattuvishesham Kozhikode

Recent News

Up