x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ടി​ന് ആ​ശ്വാ​സ​മാ​യി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍


Published: October 31, 2025 03:12 AM IST | Updated: October 31, 2025 03:12 AM IST

പാ​ലാ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കി​ട​ങ്ങൂ​ര്‍ ഡി​വി​ഷ​നി​ല്‍ ന​ട​പ്പി​ലാ​ക്കി​യ കു​ഴ​ല്‍​ക്കി​ണ​ര്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍, കൂ​ട​ല്ലൂ​ര്‍ സാ​മൂ​ഹ്യ​ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ കു​ടി​വെ​ള്ള കി​ണ​റും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ, എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ താ​ഷ്‌​ക​ന്‍റ് കു​ടി​വെ​ള്ള പ​ദ്ധ​തി എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി.


ഉ​ദ്ഘാ​ട​നം നാ​ളെ

കൂ​ട​ല്ലൂ​ര്‍ സാ​മൂ​ഹ്യ ആ​രോ​ഗ്യ​കേ​ന്ദ്ര കോ​മ്പൗ​ണ്ടി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച കി​ണ​റി​ന്‍റെ​യും അ​നു​ബ​ന്ധ പ്രോ​ജ​ക്ടി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 9.30ന് ​സാ​മൂ​ഹ്യ​ആ​രോ​ഗ്യ​കേ​ന്ദ്രം കോ​മ്പൗ​ണ്ടി​ല്‍ ന​ട​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​ന​ക​ര്‍​മം നി​ര്‍​വ​ഹി​ക്കും. പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​റ്റി റോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഇ.​എം. ബി​നു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ഡോ. ​മേ​ഴ്സി ജോ​ണ്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടീ​ന മാ​ളി​യേ​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ അ​നു​വ​ദി​ച്ച 10 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ല്‍ പു​തു​താ​യി കി​ണ​ര്‍ നി​ര്‍​മി​ച്ച​ത്.


കു​ഴ​ല്‍​ക്കി​ണ​റു​ക​ള്‍


കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളി​ല്‍​നി​ന്ന് വെ​ള്ളം ല​ഭി​ക്കു​ന്ന​തി​ന് ത​ട​സ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന അ​ഞ്ച് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച 20 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് അ​ഞ്ച് കു​ഴ​ല്‍​ക്കി​ണ​ര്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​ ന​ട​പ്പി​ലാ​ക്കി​യ​ത്.

എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ മ​ല്ലി​ക​ശേ​രി, കൊ​ഴു​വ​നാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ക​പ്പി​ലി​ക്കു​ന്ന് കൊ​ച്ചു​കു​ന്ന് ഭാ​ഗം, കി​ട​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പി​ളാ​വ് കാ​രൂ​ര്‍ ഭാ​ഗം, പാ​ദു​വ പ​ള്ളി​യ​മ്പി​ല്‍ ഭാ​ഗം, പാ​ദു​വ മാ​ങ്കു​ടി ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.

പു​തി​യ കു​ഴ​ല്‍​ക്കി​ണ​ര്‍ നി​ര്‍​മി​ച്ച് വാ​ട്ട​ര്‍​ടാ​ങ്ക് സ്ഥാ​പി​ച്ച് മോ​ട്ടോ​ര്‍​പു​ര​യും മോ​ട്ട​റും പൈ​പ്പ്‌​ലൈ​നും സ്ഥാ​പി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​മാ​ണ് ഓ​രോ പ​ദ്ധ​തി​യി​ലും പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കു​ഴ​ല്‍​ക്കി​ണ​ർ, കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​വം​ബ​ര്‍ ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ല്‍ 4.30 വ​രെ​യു​ള്ള സ​മ​യ​ത്ത് ന​ട​ത്ത​പ്പെ​ടും. അ​ഞ്ച് സ്ഥ​ല​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.


താ​ഷ്‌​ക​ന്‍റ് കു​ടി​വെ​ള്ള പ​ദ്ധ​തി


എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ താ​ഷ്‌​ക​ന്‍റ് ഭാ​ഗ​ത്ത് 100 കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് താ​ഷ്‌​ക​ന്‍റ് കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച 15 ല​ക്ഷം രൂ​പ​യും പ​ഞ്ചാ​യ​ത്ത് വി​ഹി​ത​വും ഗു​ണ​ഭോ​ക്​തൃ​വി​ഹി​ത​വും ചേ​ര്‍​ത്ത് 10 ല​ക്ഷം രൂ​പ​യും ഉ​ള്‍​പ്പെ​ടെ 25 ല​ക്ഷം രൂ​പ മു​ത​ല്‍ മു​ട​ക്കി​യാ​ണ് ഈ ​കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. പ​ദ്ധ​തി​യു​ടെ കി​ണ​ര്‍, വാ​ട്ട​ര്‍​ടാ​ങ്ക്, പ​മ്പിം​ഗ് മെ​യി​ന്‍ സ്ഥാ​പി​ക്ക​ല്‍, മോ​ട്ടോ​ര്‍ സ്ഥാ​പി​ക്ക​ല്‍, വൈ​ദ്യു​തി ക​ണ​ക്‌​ഷ​ന്‍, ഭാ​ഗി​ക​മാ​യ വി​ത​ര​ണ പൈ​പ്പു​ക​ള്‍ എ​ന്നി​വ​യാ​ണ് ഇ​പ്പോ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. താ​ഷ്‌​ക​ന്‍റ് കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​വം​ബ​ര്‍ ര​ണ്ടി​ന് വൈ​കു​ന്നേ​രം നാ​ലി​ന് താ​ഷ്‌​ക​ന്‍റ് ലൈ​ബ്ര​റി അ​ങ്ക​ണ​ത്തി​ല്‍ ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​മ്മി​ച്ച​ന്‍ ഈ​റ്റ​ത്തോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Tags : water nattuvisheasham local

Recent News

Up