കൊച്ചി: പശ്ചിമ കൊച്ചിയിലേക്കുള്ള കുടിവെള്ളം വെട്ടിക്കുറച്ചതുമൂലം പെരുമ്പടപ്പ്, പള്ളുരുത്തി, കണ്ണമാലി, ചെല്ലാനം മേഖലകളില്‍ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തില്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെടൽ.
ജല അഥോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അടിയന്തരമായി പരാതി പരിശോധിച്ച് 30 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു.
പള്ളുരുത്തി മരുന്നുകട കുടിവെള്ള ടാങ്കില്‍ നിന്നും പൂര്‍ണസജ്ജമായ രീതിയില്‍ കുടിവെള്ളം പമ്പ് ചെയ്യണമെങ്കില്‍ 12 എംഎല്‍ഡി വെള്ളം ആവശ്യമാണ്. എന്നാല്‍ ഏഴ് എംഎല്‍ഡി വെള്ളം പോലും ഈ ടാങ്കിലേക്ക് ലഭിക്കുന്നില്ലെന്ന് പരാതിക്കാരനായ മനുഷ്യാവകാശ പ്രവര്ത്തകന് തമ്പി സുബ്രഹ്മണ്യന് പറഞ്ഞു.
പെരുമ്പടപ്പ്, പള്ളുരുത്തി മേഖലകളില്‍ ശുദ്ധജലം ലഭിക്കാത്തതിന്റെ കാരണം ഇതാണെന്നും പരാതിയില്‍ പറയുന്നു.
ജല അഥോറിറ്റി കുടിവെള്ളം നഗരത്തിലേക്ക് വഴി തിരിച്ചു വിടുന്നതു കാരണമാണ് ഈ സാഹചര്യം ഉടലെടുത്തതെന്നും പരാതിയില്‍ പറഞ്ഞ
Tags : nattu vishesham Drinking water shortage