x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂവച്ചലിലെ കുടിവെള്ള ക്ഷാമം : പ്രശ്നപരിഹാരത്തിനായി ഇടപെട്ട് ജനപ്രതിനിധികൾ


Published: February 19, 2026 06:48 AM IST | Updated: February 19, 2026 06:48 AM IST

വെ​ള്ള​യമ്പലം ജ​ല​ഭ​വ​നി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ​നി​ന്ന്.

പൂ​വ​ച്ച​ൽ: പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ളക്ഷാ​മ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ ഒ​ടു​വി​ൽ ജ​നപ്ര​തി​നി​ധി​ക​ൾ രം​ഗ​ത്ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ​ല ഉ​ൾ​പ്പ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ വെ​ള്ള​യ​മ്പ​ല​ത്തെ ജ​ല​ഭ​വ​നി​ലെ​ത്തി ഉ​ന്ന​ത അ​ധി​കാ​രി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി എ​ടു​ക്കാ​മെ​ന്ന് ജ​ല​ഭ​വ​ൻ അ​ധി​കൃ​ത​ർ ഉ​റ​പ്പു ന​ൽ​കി. പ​ഞ്ചാ​യ​ത്ത് 2010-15 കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ കാ​പ്പി​ക്കാ​ട്, പാ​റ​മു​ക​ൾ പ്ര​ദേ​ശ​ങ്ങ​ളി​ൽ 10 സെ​ന്‍റ് സ്ഥ​ലം വാ​ട്ട​ർ ടാ​ങ്ക് നി​ർ​മി​ക്കാ​ൻ വാ​ങ്ങി​യി​രു​ന്നു.

കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​ണി​യി​ല​ക്ക​ട​വി​ൽ​നി​ന്ന് ഇ​വി​ടു​ത്തെ ടാ​ങ്കു​ക​ളി​ൽ വെ​ള്ള​മെ​ത്തി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ങ്കി​ലും ന​ട​പ്പാ​യി​ല്ല. പി​ന്നീ​ട് ജ​ല​ജീ​വ​ൻ മി​ഷ​നു​മാ​യി ബ​ന്ധി​പ്പി​ച്ച് 70.57 കോ​ടി രൂ​പ ഉ​ൾ​പ്പെ​ടു​ത്തി കാ​പ്പി​ക്കാ​ട് വാ​ങ്ങി ന​ൽ​കി​യ വ​സ്തു​വി​ൽ ടാ​ങ്ക്നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ പാ​റ​മു​ക​ളി​ലെ ടാ​ങ്ക് നി​ർ​മാ​ണം ക​രാ​റു​കാ​ര​ൻ ഉ​പേ​ക്ഷി​ച്ചു പോ​കു​ക​യും ചെ​യ്തു. ഇ​തു സം​ബ​ന്ധി​ച്ച് ദീ​പി​ക വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ക്ഷാ​മം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​ര​ത്തി​നി​റ​ങ്ങു​മെ​ന്നു പ​ഞ്ചാ​യ​ത്ത് സ​മി​തി പ​റ​ഞ്ഞു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Up