x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ല​ക്കു​ടി​യി​ൽ കു​ടി​വെ​ള്ളവി​ത​ര​ണം മു​ട​ങ്ങി​യി​ട്ട് നാ​ലു​ദി​വ​സം


Published: January 14, 2026 06:52 AM IST | Updated: January 14, 2026 06:52 AM IST

ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ച് നാ​ലു​ദി​വ​സ​മാ​യി​ട്ടും പു​ന:​സ്ഥാ​പി​ക്കാ​നാ​യി​ല്ല. ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ന​ട​പ്പാ​ക്കു​ന്ന അ​മൃ​ത് പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ ചെ​യ്യു​ന്ന​തി​നാ​യി മാ​ർ​ക്ക​റ്റ് റോ​ഡി​ൽ പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​യി ശ​നി, ഞാ​യ​ർ തി​ങ്ക​ൾ വ​രെ ദി​വ​സ​ങ്ങ​ളി​ൽ ചാ​ല​ക്കു​ടി ടൗ​ൺ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ടു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഇ​ന്ന​ലെ​യും കു​ടി​വെ​ള്ള​വി​ത​ര​ണം മു​ട​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ർ വ​ല​ഞ്ഞു. ന​ഗ​ര​സ​ഭ വാ​ഹ​ന​ത്തി​ൽ കു​ടി​വെ​ള്ളം എ​ത്തി​ച്ച​താ​യി​രു​ന്നു അ​ശ്വാ​സം. ന​ഗ​ര​ത്തി​ലെ ഭൂ​രി​ഭാ​ഗം വീ​ടു​ക​ളും വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. മാ​ർ​ക്ക​റ്റ് റോ​ഡി​ൽ പൈ​പ്പ് പൊ​ട്ടി​യ​തി​നാ​ലാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കാ​തി​രു​ന്ന​ത്. എ​ന്നാ​ൽ പ​ണി​ക​ൾ വ​ള​രെ സാ​വ​ധാ​ന​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

Tags : nattu vishesham Drinking water

Recent News

Up