x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ൽ​ച്ചു​ര​ത്ത് ലോ​റി കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു


Published: October 27, 2025 10:32 PM IST | Updated: October 27, 2025 10:32 PM IST

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ- ബോ​യ്സ് ടൗ​ൺ ചു​രം പാ​ത​യി​ലെ പാ​ൽ​ച്ചു​രം ആ​ശ്ര​മം ജം​ഗ്ഷ​ന് സ​മീ​പം ലോ​റി കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി സെ​ന്തി​ൽ​കു​മാ​റാ​റാ​ണ് (54) മ​രി​ച്ച​ത്. സ​ഹാ​യി സെ​ന്തി​ൽ (44) നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

ഞാ​യ​റാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഛത്തീ​സ്ഗ​ഡി​ൽ നി​ന്ന് ക​മ്പി​യു​മാ​യി ക​ണ്ണൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.റോ​ഡി​ൽ നി​ന്നും കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ ലോ​റി മ​ര​ത്തി​ൽ ത​ങ്ങി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

പേ​രാ​വൂ​ർ, മാ​ന​ന്ത​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളും കേ​ള​കം പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി​യ സെ​ന്തി​ൽ​കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Tags : Nattuvishesham Local News Lorry accident

Recent News

Up