കൊച്ചി: നഗരത്തില്‍ വില്പനയ്ക്കെത്തിച്ച രാസലഹരിയുമായി രണ്ടു യുവാക്കളെ ഡാന്‍സാഫ് സംഘം പിടികൂടി.
ഇടപ്പള്ളി-പുക്കാട്ടുപടി റോഡില്‍ വച്ച് തൃക്കാക്കര കരിമക്കാട് തുരുത്തുമേല്‍ സിജാസും (26) കലൂര്‍ എസ്ആര്‍എം റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ വച്ച് മലപ്പുറം തൃക്കണ്ണാപുരം കൊട്ടുശാലിന് പാട്ടുപറമ്പ് ജുനൈദു(31)മാണ് നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം കസ്റ്റഡിയിലെടുത്തത്.
സിജാസിന്റെ കൈയില്‍ നിന്ന് 29.16 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. തൃക്കാക്കരയില്‍ ഹെഡ് ലോഡ് തൊഴിലാളിയായ പ്രതി പുതുവത്സരവുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ നിന്ന് രാസലഹരി കൊണ്ടുവന്ന് എറണാകുളത്ത് യുവാക്കള്‍ക്കിടയില്‍ വില്പന നടത്തുന്നതിനിടയാണ് പോലീസ് പിടികൂടിയത്. ജുനൈദിന്റെ പക്കല്‍ നിന്ന് 5.62 ഗ്രാം എംഡിഎംഎ കണ്ടെടുത്തു
Tags : nattu vishesham Two arrested