x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലഹരിമാഫിയയുടെ ആക്രമണം; വാഹനത്തിന്‍റെ ചില്ലു തകർത്തു


Published: December 28, 2025 06:56 AM IST | Updated: December 28, 2025 06:56 AM IST

കയ്പ​മം​ഗ​ലം: ശ്രീ​നാ​രാ​യ​ണ​പു​രം പ​ത്താ​ഴ​ക്കാ​ട് ല​ഹ​രി ഉ​പ​യോ​ഗം ചോ​ദ്യം ചെ​യ്ത​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ ആ​ക്ര​മി​ക്കു​ക​യും, വാ​ഹ​നം അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി. സി​പി​ഐ പ​തി​യാ​ശേ​രി ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​ പ​ത്താ​ഴ​ക്കാ​ട് സ്വ​ദേ​ശി ക​ള​പ്പു​ര​ക്ക​ൽ സ​ബീ​റിനെ​യാ​ണ് ആ​ക്ര​മി​ച്ച​ത്.

എ​ട്ടു മാ​സ​ങ്ങ​ൾ മു​ൻ​പ് പ​ത്താ​ഴ​ക്കാ​ട് ഭാ​ഗ​ത്ത് ക​ഞ്ചാ​വും എം​ഡി​എം​എ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത് വീ​ട്ടു​കാ​രെ വി​ളി​ച്ചു വ​രു​ത്തി അ​റി​യി​ച്ചതിന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് അ​തി​ക്ര​മ​മെ​ന്നു പറയുന്നു. ക്രി​സ്മ​സ് ദി​വ​സം പു​ല​ർ​ച്ചെ ക​രോ​ൾ സം​ഘ​മെ​ന്ന വ്യാ​ജേ​ന വീ​ട്ടി​ലെ​ത്തി​യ സം​ഘം ബൊ​ലോ​റോ​യു​ടെ ഗ്ലാ​സ് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും വീ​ടി​ന്‍റെ പു​റ​ത്തുണ്ടാ​യി​രു​ന്ന പെ​യി​ന്‍റ് പാ​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വ​ലി​ച്ചെ​റി​യുകയും ചെയ്തു.

ക​ഴി​ഞ്ഞ ദി​വ​സം വീണ്ടും പ്രകോപനം ഉണ്ടാക്കി പ​ട്ടി​ക ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു സ​ബീ​ർ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ ഇ​യാ​ളെ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും സി​പി​ഐ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham Drug mafia attack

Recent News

Up