x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​സ ല​ഹ​രി​വി​ല്പ​ന: മു​ഖ്യ​ക​ണ്ണി അ​ജ്മ​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍ അ​റ​സ്റ്റി​ല്‍


Published: February 21, 2026 05:44 AM IST | Updated: February 21, 2026 05:44 AM IST

പേ​രാ​മ്പ്ര: കേ​ര​ള​ത്തി​ലെ രാ​സ ല​ഹ​രി വി​ല്പ​ന​യി​ലെ മു​ഖ്യ​ക​ണ്ണി വേ​ളം ചെ​ന്നി​ലോ​ട്ട് അ​ജ്മ​ല്‍ എ​ന്ന പൊ​ന്ന് അ​ജ്മ​ലി​നെ ക​ര്‍​ണാ​ട​ക പോ​ലീ​സ് പി​ടി​കൂ​ടി. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ക​ര്‍​ണാ​ട​ക​യി​ലെ പു​ത്തൂ​രി​ല്‍ നി​ന്നാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ അ​ജ്മ​ലി​നെ​യും മ​റ്റ് ര​ണ്ടു പേ​രെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

നാ​ട്ടി​ല്‍ ഏ​ക​ദേ​ശം ര​ണ്ടു കോ​ടി രൂ​പ​യോ​ളം സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന അ​ജ്മ​ല്‍ ബം​ഗ​ളൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് എം​ഡി​എം​എ വി​ല്പ​ന ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ട​യ്ക്കി​ടെ താ​വ​ളം മാ​റ്റി​ക്കൊ​ണ്ടി​രു​ന്ന ഇ​യാ​ള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല. കാ​റി​ല്‍ വൈ​ഫൈ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ട​പാ​ടു​കാ​രു​മാ​യി ആ​ശ​യ വി​നി​മ​യം ന​ട​ത്തി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് നി​ന്ന് 700 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ച കേ​സി​ല്‍ അ​ജ്മ​ലി​ന്‍റെ അ​ടു​ത്ത ബ​ന്ധു​വാ​യ ഷെ​ലൂ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

ഷെ​ലു​ലി​ന് എം​ഡി​എം​ഐ എ​ത്തി​ച്ചു ന​ല്‍​കി​യ​ത് അ​ജ്മ​ല്‍ ആ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ജ്മ​ലി​നെ​തി​രെ നാ​ട്ടു​കാ​ര്‍ നി​ര​വ​ധി ത​വ​ണ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​ന്നി​രു​ന്നെ​ങ്കി​ലും ഇ​വ​ര്‍​ക്കെ​തി​രെ അ​ജ്മ​ല്‍ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു.

കൗ​മാ​ര പ്രാ​യ​ക്കാ​രാ​യ ആ​ണ്‍​കു​ട്ടി​ക​ളെ ഇ​ട​നി​ല​ക്കാ​രാ​ക്കി ആ​യി​രു​ന്നു രാ​സ​ല​ഹ​രി വി​ത​ര​ണം. മു​തു​വ​ണ്ണാ​ച്ച സ്വ​ദേ​ശി സം​ഷീ​റും മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി ഇ​സ്മ​യി​ലു​മാ​ണ് ക​ര്‍​ണാ​ട​ക പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ മ​റ്റു ര​ണ്ടു​പേ​ര്‍.

 

Tags : Local News Nattuvishesham Kozhikode

Recent News

Up