x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​പി​ച്ച് പോ​ലീ​സു​കാ​രെ മ​ർ​ദി​ച്ച കേ​സ്: സ്കൂ​ൾ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ


Published: February 8, 2026 05:17 AM IST | Updated: February 8, 2026 05:17 AM IST

മ​ഞ്ചേ​രി: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത പോ​ലീ​സു​കാ​രെ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് നെ​ല്ലി​ക്കോ​ട്ടെ സ്കൂ​ൾ അ​ധ്യാ​പ​ക​ൻ അ​രീ​ക്കോ​ട് താ​ഴ​ത്ത​ങ്ങാ​ടി പു​ൽ​പ്പ​റ​ന്പ​ൻ റ​ഷാ​ദ് (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് രാ​ത്രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

മ​ഞ്ചേ​രി​യി​ലെ ബാ​റി​ൽനി​ന്ന് മ​ദ്യ​പി​ച്ച് ബൈ​ക്കി​ൽ പോ​ക​വെ മു​നി​സി​പ്പ​ൽ ബ​സ് ബേ ​കം ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് പ​രി​സ​ര​ത്ത് ബൈ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സീ​നി​യ​ർ സി​പി​ഒ സു​ഭാ​ഷ് ഓ​ടി​യെ​ത്തി ഇ​യാ​ളെ എ​ഴു​ന്നേ​ൽ​പ്പി​ച്ചു.
മ​ദ്യ​പി​ച്ച​താ​യി മ​ന​സി​ലാ​ക്കി​യ പോ​ലീ​സു​കാ​ര​ൻ ഈ ​അ​വ​സ്ഥ​യി​ൽ യാ​ത്ര തു​ട​രാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ചു.

ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ പ്ര​തി സു​ഭാ​ഷി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ത​ട​യാ​നെ​ത്തി​യ ഹോം​ഗാ​ർ​ഡ് അ​ബ്ദു​ൾ ഖ​യ്യൂ​മി​നും മ​ർ​ദ​ന​മേ​റ്റു. അ​ക്ര​മാ​സ​ക്ത​നാ​യ റ​ഷാ​ദി​നെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പോ​ലീ​സ് ജീ​പ്പി​ൽ ക​യ​റ്റി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്.
പ്ര​തി​യെ മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ​ട്രേ​റ്റ് കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ർ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​തി​ൽ അ​ബ്ദു​ൾ ഖ​യ്യൂ​മി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്.

Tags : Local News Nattuvishesham Malappuram

Recent News

Up