x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊടിപടലം ചുഴലിക്കാറ്റായി; അമ്പരന്ന് നാട്ടുകാർ


Published: February 21, 2026 07:08 AM IST | Updated: February 21, 2026 07:08 AM IST

പാ​റ​ശാ​ല കെഎ​സ്ആ​ര്‍ടിസി ഡി​പ്പോ മൈ​താ​ന​ത്ത് പൊടിപടലങ്ങൾ ചു​ഴ​ലി​ക്കാ​റ്റിന്‍റെ രൂപമാർജിച്ചപ്പോൾ.

പാ​റ​ശാ​ല : പൊടിപടലങ്ങൾ ര​ണ്ടു മി​നി​ട്ടോ​ളം ചു​ഴ​ലി​ക്കാ​റ്റിന്‍റെ രൂപത്തിൽ ചുറ്റിയടിച്ചത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. പാ​റ​ശാ​ല കു​റും​ങ്കൂ​ട്ടി കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യ്ക്കു​ള്ളി​ലെ മൈ​താ​ന​ത്തി​ലാ​ണ് പൊ​ടിപടലങ്ങൾ ചു​ഴ​ലി​ക്കാ​റ്റിന്‍റെ രൂപമാർജിച്ചത്. കഴിഞ്ഞ ദിവസം ഉ​ച്ച​യ്ക്ക് 12.30 നാ​ണ് പൊ​ടി ചു​ഴ​ലി​ക്കാ​റ്റ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

പൊ​ടി​പ​ട​ലം അ​തി​വേ​ഗം വ​ള​രെ പൊ​ക്ക​ത്തി​ല്‍ ഉ​യ​ര്‍​ന്നു​പൊ​ങ്ങു​ക​യാ​യി​രു​ന്നു. മി​നി​റ്റു​ക​ളോ​ളം നീണ്ടു നി​ന്ന ഈ ​അ​ത്ഭു​ത പ്ര​തി​ഭാ​സം ഡി​പ്പോ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും ഭ​യ​ത്തോ​ടെ​യും അ​ന്പ​ര​പ്പോ​ടെ​യു​മാ​ണ് ആ​ണ് നോ​ക്കി ക​ണ്ട​ത്. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളാ​യി ഈ ​മേ​ഖ​ല​യി​ല്‍ ക​ടു​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Up