എരുമേലി: സഹോദരനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജ്യേഷ്ഠസഹോദരന് ഏഴു വര്‍ഷം തടവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. എരുമേലി ഇരുമ്പൂന്നിക്കര പേക്കട്ട് വീട്ടില്‍ രാജു(60)വിനെയാണ് അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി ജഡ്ജി കെ. ലില്ലി ശിക്ഷിച്ചത്.
2017 ഡിസംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം. കുടുംബവസ്തുവില് സ്ഥിതി ചെയ്യുന്ന കിണറില്‍നിന്നും കുടിവെള്ളം സംഭരിക്കുന്നതിന് മോട്ടോര്‍ ഘടിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരനായ അനില്‍കുമാറിനെ പ്രതി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പിഴത്തുക പരിക്കേറ്റ് നടുവ് മുതല്‍ താഴേയ്ക്ക് തളര്‍ന്നുകിടക്കുന്ന അനില്‍കുമാറിന് നല്‍കാനും കോടതി വിധിച്ചു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ അഡ്വ. മീരാ രാധാകൃഷ്ണന്, അഡ്വ. അര്ജുന് എന്നിവര്‍ ഹാജരായി.