പ്രതി രാജേഷ്, വേലപ്പൻ
തൊടുപുഴ: പണത്തെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ കല്ലുകൊണ്ട് ഇടിച്ചതിനെത്തുടര്ന്ന്് വയോധികന് മരിച്ച സംഭവത്തില്‍ മകന് അറസ്റ്റില്‍. ഉടുമ്പന്നൂര്‍ അമയപ്ര നെടുമറ്റത്തിന്‍കരയില്‍ വേലപ്പന് ചെട്ടിയാര്‍ (75) മരിച്ച സംഭവത്തിലാണ് മകന് രാജേഷിനെ (45) കരിമണ്ണൂര്‍ പോലീസ് അറസ്റ്റ്ചെയ്തത്. മകന്റെ ആക്രമണത്തത്തുടര്ന്ന് ഗുരുതര പരിക്കേറ്റാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് കൊലക്കുറ്റം ചുമത്തി രാജേഷിനെ അറസ്റ്റ്ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കടം വാങ്ങിയ പണത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും രാജേഷ് വേലപ്പനെ ആക്രമിക്കുകയുമായിരുന്നെന്ന് കരിമണ്ണൂര്‍ സിഐ വി.എസ്.അനില്‍കുമാര്‍ പറഞ്ഞു.
പാലക്കുഴ സ്വദേശികളായ ഇവര്‍ ഉടുമ്പന്നൂര്‍ അമയപ്രയ്ക്കു സമീപം വേലപ്പന്റെ മറ്റൊരു മകനായ രാജീവ് വാടകയ്ക്കെടുത്ത വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അടിമാലിയിലെ ഭാര്യവീട്ടില്‍ കഴിയുന്ന രാജേഷ് ഇടയ്ക്കിടെ ഇവിടെ വന്നു താമസിക്കുമായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. വീട്ടില്‍നിന്നു വലിയ ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ മുറ്റത്ത് തലയ്ക്ക് പരിക്കേറ്റ് രക്തം ഒഴുകുന്ന നിലയില്‍ കിടക്കുന്ന വേലപ്പനെയാണ് കണ്ടത്.
വേലപ്പനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ മകന് രാജേഷ് വാക്കത്തിയുമായി നാട്ടുകാര്‍ക്കെതിരേ തിരിഞ്ഞു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ ത്തുടര്‍ന്ന് സ്ഥത്തെത്തിയ കരിമണ്ണൂര്‍ പോലീസ് വേലപ്പനെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ഇന്നലെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു കൈമാറി. സംസ്കാരം പിന്നീട്. ഭാര്യ അമ്മിണി.
പരിക്കേറ്റ നിലയില്‍ തൊടുപുഴയിലെ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച വേലപ്പനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് ഡ്യൂട്ടി ഡോക്ടര്‍ റഫര്‍ ചെയ്തെങ്കിലും വിളിച്ചുവരുത്തിയ 108 ആംബുലന്‍സിന്റെ സേവനം ലഭ്യമായില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു.
രോഗിയുടെ നില അതീവ ഗുരുതരമായതിനാല്‍ ഐസിയു ആംബുലന്‍സില്‍ കൊണ്ടുപോയാല്‍ മതിയെന്നു വന്ന ആംബുലൻ സിന്റെ ഡ്രൈവര്‍ നിലപാടെടുത്തതോടെ ഒരു മണിക്കൂറോളം തര്‍ക്കമുണ്ടായി. ഇതിനിടെ വേലപ്പന് രക്തം വാര്‍ന്ന് മരിക്കുകയായിരുന്നെന്നാണ് പരാതി. എന്നാല്‍ സംഭവത്തില്‍ വീഴ്ചയുണ്ടായില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.