കൊയിലാണ്ടി: കാപ്പാട് തിരുവങ്ങൂരിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ചു. കാപ്പാട് ഷർജാസ് മഹലിൽ താമസിക്കുന്ന കരിക്കന്റകത്ത് കുഞ്ഞഹമ്മദ് കോയ (64) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം.
തിരുവങ്ങൂർ മുകച്ചേരി ഭാഗത്ത് നിന്ന് റെയിൽ ക്രോസ് ചെയ്യുന്നതിനിടെ ട്രെയിനിടിക്കുകയായിരുന്നു. ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ: നഫീസ കാക്കച്ചിക്കണ്ടി.
മക്കൾ: ഷഫീഖ് (ഷൈനിൻ ഗ്ലാസ് മാർട്ട്, കൊയിലാണ്ടി), ഷർജാസ് (ദുബായ്), നുഫിദ. മരുമക്കൾ: അൻഷിന ഷറിൻ വെങ്ങാലി, നജ ഹനാൻ മൂഴിക്കൽ, നിസാർ പറമ്പത്ത് (സൗദി അറേബ്യ).