x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച : പ്രതി പോ​ലീ​സി​നെവെ​ട്ടി​ച്ച് ഹോ​ട്ട​ൽ മു​റി​യി​ൽ​നി​ന്നു മു​ങ്ങി


Published: February 19, 2026 06:45 AM IST | Updated: February 19, 2026 06:45 AM IST

പേ​രൂ​ര്‍​ക്ക​ട: വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ലെ അ​ഞ്ചാം പ്ര​തി പോ​ലീ​സി​നെ വെ​ട്ടി​ച്ചു മു​ങ്ങി.​ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ബാ​ബു​വാ​ണു പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ​പ്പെ​ടാ​തെ മു​ങ്ങി​യ​ത്. ശ്രീ​വ​രാ​ഹം മു​ക്കോ​ല​യ്ക്ക​ല്‍ ദേ​വീ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഫ്ളാ​റ്റി​ല്‍ ഒ​റ്റ​യ്ക്കു താ​മ​സി​ച്ചു​വ​ന്ന ച​ന്ദ്ര ശ്രീ​നി​വാ​സ​നെ (65) അ​ടി​ച്ചു​വീ​ഴ്ത്തി സ്വ​ര്‍​ണ​മാ​ല​യും വ​ള​ക​ളും ക​വ​ര്‍​ന്ന സം​ഘ​ത്തി​ലെ പ്ര​തി​യാ​ണ് ബാ​ബു. നാ​ലം​ഗ സം​ഘം സം​ഭ​വ​ദി​വ​സം ത​ന്നെ പി​ടി​യി​ലാ​യി​രു​ന്നു​വെ​ങ്കി​ലും ബാ​ബു മു​ങ്ങു​ക​യാ​യി​രു​ന്നു.

പോ​ലീ​സി​നെ വെ​ട്ടി​ച്ചു ക​ട​ന്ന ഇ​യാ​ൾ ത​മ്പാ​നൂ​രി​ലെ ഒ​രു ഹോ​ട്ട​ൽ​മു​റി​യി​ൽ ഒ​ളി​വി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫോ​ർ​ട്ട് പോ​ലീ​സ് ത​മ്പാ​നൂ​രി​ലെ ഹോ​ട്ട​ലി​ൽ എ​ത്തു​മ്പോ​ഴേ​ക്കും ഇ​യാ​ൾ അ​വി​ടെ​നി​ന്ന് സ്ഥ​ലം വി​ട്ടി​രു​ന്നു. ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഫോ​ർ​ട്ട് പോ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ പി​ടി​യി​ലാ​യ കൂ​ട്ടാ​ളി​ക​ളി​ൽ നി​ന്നു​ള്ള ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണു പോ​ലീ​സ് ബാ​ബു​വി​നു​വേ​ണ്ടി അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അന്വേഷണം പുരോഗ മിക്കുകയാണ്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Up