x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെരഞ്ഞെടുപ്പിലേക്ക്;പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് അവസാനിക്കും


Published: December 9, 2025 08:20 AM IST | Updated: December 9, 2025 08:20 AM IST

​മ​ല​പ്പു​റം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ല​പ്പു​റം ജി​ല്ല​യി​ൽ പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് വൈ​കീ​ട്ട് ആ​റി​ന് അ​വ​സാ​നി​ക്കും. 11 ന് ​രാ​വി​ലെ ഏ​ഴു മു​ത​ൽ മു​ത​ൽ വൈ​കീ​ട്ട് ആ​റ് വ​രെ​യാ​ണ് ജി​ല്ല​യി​ൽ വോ​ട്ടെ​ടു​പ്പ്. പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​ന്ന ദി​വ​സ​ത്തെ കൊ​ട്ടി​ക്ക​ലാ​ശം സ​മാ​ധാ​ന​പ​ര​വും പോ​ലീ​സ് അ​നു​മ​തി പ്ര​കാ​ര​വും ആ​യി​രി​ക്ക​ണം. ചി​ല​യി​ട​ങ്ങ​ളി​ൽ കൊ​ട്ടി​ക്ക​ലാ​ശം ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ പോ​ലീ​സ് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.


പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ എ​ല്ലാ​യി​ട​ത്തും സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്ക​ണം. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ച്ചു​കൊ​ണ്ടു​ള്ള പ​രി​പാ​ടി​ക​ൾ പാ​ടി​ല്ല. പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ലു​ണ്ടാ​കു​ന്ന ത​ർ​ക്ക​ങ്ങ​ളും ശ​ബ്ദ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ​യു​ള്ള അ​നൗ​ണ്‍​സ്മെ​ന്‍റു​ക​ളും പ്ര​ചാ​ര​ണ ഗാ​ന​ങ്ങ​ൾ ഉ​ച്ച​ത്തി​ൽ കേ​ൾ​പ്പി​ച്ച് മ​ത്സ​രി​ക്കു​ന്ന പ്ര​വ​ണ​ത​യും ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കും.പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ലും മാ​തൃ​കാ പെ​രു​മാ​റ്റ ച​ട്ട​വും ഹ​രി​ത​ച്ച​ട്ട​വും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ഉ​റ​പ്പു​വ​രു​ത്ത​ണം.

പ്ര​ചാ​ര​ണം മു​റു​കി; കൊ​ട്ട​ക്ക​ലാ​ശം ഇ​ന്ന്


നി​ല​ന്പൂ​ർ: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഇ​ന്ന് കൊ​ട്ടി​ക്ക​ലാ​ശം. ഇ​തി​ന​കം മി​ക്ക സ്ഥാ​നാ​ർ​ഥി​ക​ളും മൂ​ന്നി​ൽ കൂ​ടു​ത​ൽ ത​വ​ണ വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി ക​ഴി​ഞ്ഞു. സ്വ​ത​ന്ത്ര​ര​ട​ക്കം കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ള്ള വാ​ർ​ഡു​ക​ളി​ലെ വോ​ട്ട​ർ​മാ​രു​ടെ അ​ടു​ത്ത് ഒ​രു ദി​വ​സം ത​ന്നെ ഒ​ന്നി​ല​ധി​കം സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് വോ​ട്ട​ഭ്യ​ർ​ഥ​ന​യു​മാ​യി എ​ത്തു​ന്ന​ത്.


പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന നാ​ളു​ക​ളാ​യ​പ്പോ​ഴേ​ക്കും പ​ല സ്ഥാ​നാ​ർ​ഥി​ക​ളും മൈ​ക്ക് കെ​ട്ടി​യു​ള്ള വാ​ഹ​ന പ്ര​ചാ​ര​ണം കൂ​ടി തു​ട​ങ്ങി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് കൊ​ഴു​പ്പി​ക്കു​ന്ന​തി​നാ​യി ഗാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പ്ര​ചാ​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​യി പ്ര​ത്യേ​ക സം​ഘ​ങ്ങ​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മി​ക​ച്ച ശ​ബ്ദ സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ഗാ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​ത്. ഇ​തി​നാ​യി വ​ലി​യ ചെ​ല​വും വേ​ണ്ടി​വ​രു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ഒ​രു സ്ഥാ​നാ​ർ​ഥി​ക്ക് പ​ര​മാ​വ​ധി ചെ​ല​വാ​ക്കാ​വു​ന്ന തു​ക 25,000 രൂ​പ മാ​ത്ര​മാ​ണെ​ങ്കി​ലും യ​ഥാ​ർ​ഥ​ത്തി​ൽ ചെ​ല​വാ​കു​ന്ന​ത് ല​ക്ഷ​ങ്ങ​ളാ​ണ്.


അ​ഞ്ചും എ​ട്ടും പേ​രു​ള്ള സം​ഘ​ങ്ങ​ളാ​യി പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​രും ധാ​രാ​ള​മാ​ണ്. പ്ര​ധാ​ന നേ​താ​ക്ക​ളെ കൊ​ണ്ടു​വ​ന്ന് ത​ന്‍റെ വാ​ർ​ഡി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി പേ​രെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രു​മു​ണ്ട്. എ​ന്നാ​ൽ സം​സ്ഥാ​ന​ത​ല നേ​താ​ക്ക​ളൊ​ന്നും വ്യാ​പ​ക​മാ​യി എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​റ​ങ്ങി കാ​ണു​ന്നി​ല്ല. നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൻ ചാ​ണ്ടി ഉ​മ്മ​ൻ വ​ന്ന് പ്ര​ചാ​ര​ണം ന​ട​ത്തി. അ​ത​ത് മേ​ഖ​ല​ക​ളി​ലെ എം​എ​ൽ​എ​മാ​രും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും മു​ൻ ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​ചാ​ര​ണ​ത്തി​ൽ കൂ​ടെ​യു​ണ്ട്. കു​ടും​ബ​യോ​ഗ​ങ്ങ​ൾ വി​ളി​ച്ച് ചേ​ർ​ത്തു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട്.


ഒ​രു സ്ഥാ​നാ​ർ​ഥി കു​ടും​ബ​യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്താ​ൽ എ​തി​ർ സ്ഥാ​നാ​ർ​ഥി​യും അ​തു​പോ​ലെ ചെ​യ്യേ​ണ്ടി വ​രി​ക​യാ​ണ്. സ്വ​ത​ന്ത്ര​ര​ട​ക്കം കു​ടും​ബ​യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം യോ​ഗ​ങ്ങ​ളി​ൽ പ്ര​തീ​ക്ഷ​യി​ൽ ക​വി​ഞ്ഞ പ​ങ്കാ​ളി​ത്ത​വും ഉ​ണ്ടാ​കു​ന്ന​താ​യാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ പ​റ​യു​ന്ന​ത്.
മൈ​ക്ക് കെ​ട്ടി​യും ബ​ഹ​ള​കോ​ലാ​ഹ​ല​ങ്ങ​ളു​മാ​യു​ള്ള പ്ര​ചാ​ര​ണം ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ അ​വ​സാ​നി​ക്കും. തു​ട​ർ​ന്ന് നി​ശ​ബ്ദ പ്ര​ചാ​ര​ണ​മാ​ണ് ബു​ധ​നാ​ഴ്ച ന​ട​ത്തു​ക. സ്ഥാ​നാ​ർ​ഥി​ക​ളെ​ല്ലാം വീ​ടു​ക​ൾ ക​യ​റി​യു​ള്ള അ​വ​സാ​ന​വ​ട്ട വോ​ട്ടു​തേ​ട​ലാ​യി​രി​ക്കും നാ​ളെ ന​ട​ത്തു​ക. അ​തോ​ടൊ​പ്പം വോ​ട്ടു സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ച് ന​ട​ത്തും. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴു​മു​ത​ൽ വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങും.

​മ​ല​പ്പു​റ​ത്ത് കൊ​ട്ടി​ക്ക​ലാ​ശ​മി​ല്ല


മ​ല​പ്പു​റം: മ​ല​പ്പു​റം കു​ന്നു​മ്മ​ലി​ലെ സ​ർ​ക്കി​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തു​ന്ന വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ക​ലാ​ശ​ക്കൊ​ട്ട് ഒ​ഴി​വാ​ക്കു​വാ​ൻ മ​ല​പ്പു​റം എ​സ്എ​ച്ച്ഒ എ​സ്.​കെ. പ്രി​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​നം.


സ്ഥാ​നാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മാ​ത്രം ഗ​താ​ഗ​ത ത​ട​സ​ങ്ങ​ളും മ​റ്റു പ്ര​ശ്ന​ങ്ങ​ളും ഇ​ല്ലാ​ത്ത രീ​തി​യി​ൽ കൊ​ട്ടി​ക്ക​ലാ​ശം പ​രി​പാ​ടി​ക​ൾ ന​ട​ത്തും. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും ഈ ​തീ​രു​മാ​ന​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
കാ​ളി​കാ​വി​ലും വി​ല​ക്ക്
കാ​ളി​കാ​വ് :കാ​ളി​കാ​വ്, ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് വി​ല​ക്ക്. കൊ​ട്ടി​ക്ക​ലാ​ശം അ​ക്ര​മാ​സ​ക്ത​മാ​കു​മോ എ​ന്ന ഭ​യ​ത്തി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ സം​യു​ക്ത യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. കാ​ളി​കാ​വ് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​വും സ​മാ​ധാ​നാ​ന്ത​രി​ക്ഷം കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.
വി​ജ​യാ​ഘോ​ഷം അ​തി​രു ക​ട​ക്ക​രു​തെ​ന്നും പോ​ലീ​സും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​പാ​ര ഭ​വ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എ​സ്എ​ച്ച്ഒ ഇ​ൻ ചാ​ർ​ജ് ടി.​അ​ബ്ദു​റാ​ഖ്, എ​സ്ഐ ഇ.​അ​ൻ​വ​ർ സാ​ദ​ത്ത്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സ്ഐ കെ.​അ​ല​വി എ​ന്നി​വ​രും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

 

Tags : Election campaign

Recent News

Up