പെരിഞ്ഞനത്ത് നിയന്ത്രണംവിട്ട ചരക്കുലോറി ഇടിച്ച് വൈദ്യുത പോസ്റ്റ് കഷണങ്ങളായ നിലയിൽ.
കയ്പമംഗലം: ദേശീയ പാത 66 പെരിഞ്ഞനത്ത് നിയന്ത്രണംവിട്ട ചരക്കുലോറി ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ 6.45 ന് പെരിഞ്ഞനം സെന്ററിനുവടക്ക് കൃഷ്ണ ഫ്ലവേഴ്സിനു മുന്നിലായിരുന്നു അപകടം. കർണാടകയിൽനിന്ന് സബോള കയറ്റി എറണാകുളത്തേക്കു പോയിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഭാഗികമായി ഗതാഗതം തടസപ്പെട്ടു. താറുമാറായ വൈദ്യുതി വിതരണം വൈകീട്ടോടെ അധികൃതർ പുന:സ്ഥാപിച്ചു.