x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ഴി​ലു​റ​പ്പ് ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്ക​ണം:​ ഐഎ​ൻടിയുസി


Published: January 25, 2026 06:20 AM IST | Updated: January 25, 2026 06:20 AM IST

മ​ഹാ​ത്മാ ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ നേ​തൃ യോ​ഗം ഐഎ​ൻടിയുസി ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.കെ. ഹ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

​കൊ​ല്ലം: കേ​ന്ദ്ര സ​ർ​ക്കാ​രി െ ന്‍റ തൊ​ഴി​ലു​റ​പ്പ് നി​യ​മ ഭേ​ദ​ഗ​ത്തി ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​ാവി​ഷ്കൃ​ത പ​ദ്ധ​തി​ക്ക് പ​ക​രം കേ​ന്ദ്രപ​ദ്ധ​തിയായി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തു​ട​ര​ണ​മെ​ന്നും മ​ഹാ​ത്മാ ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കോ​ൺ ൺ​ഗ്ര​സ്‌ ഐഎ​ൻടിയുസി ​കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. 18 വയസ് പൂ​ർ​ത്തി​യാ​യ ഏ​തൊരാ​ൾ​ക്കും ആ​വ​ശ്യാ​നു​സ​ര​ണം തൊ​ഴി​ൽ ന​ൽ​കു​ക എ​ന്ന ആ​ശ​യം ത​ന്നെ ആ​ട്ടി​മ​റി​ക്ക​പെ​ട്ടി​രി​ക്കു​ന്ന ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഫെ​ബ്രു​വ​രി 10ന് കൊ​ല്ലം ഹെ​ഡ് പോ​സ്റ്റ്‌ ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർണ​യും ന​ട​ത്തു​വാ​നും ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.​

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.കെ. ഹ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് വി​മ​ൽ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​റ്റു​മൂ​ല നാ​സ​ർ, പ​ന​യം സ​ജീ​വ്,എം ​നൗ​ഷാ​ദ്, ബി.​ശ​ങ്ക​ര നാ​രാ​യ​ണ​പി​ള്ള സെ​ബാ​സ്റ്റ്യ​ൻ ആം​ബ്രോ​സ്, സു​ധീ​ർ കൂ​ട്ടു​വ​യ​ൽ, ദി​വ്യ, സ​ലീ​ന ഷാ​ഹു​ൽ, ലാ​ലി, നി​സാ മോ​ൾ, ശോ​ഭ​ന, ര​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : INTUC Local News Nattuvishesham Kollam

Recent News

Up